Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വാതില്‍ അടയ്ക്കാതെ തീറ്റ കൊടുക്കാന്‍ കൂട്ടില്‍ കയറിയ യുവതിയെ കടുവക്കുഞ്ഞുങ്ങള്‍ കൊന്നു തിന്നു
reporter
കര്‍ണാടകയിലെ ബന്നേരുഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ (ആഞ്ജി - 41) ആണ് കഴുത്തില്‍ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടുവകള്‍ ഭക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകള്‍ക്കു ഭക്ഷണം നല്‍കാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബര്‍ ഒന്നിനാണ് മൃഗശാലയില്‍ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.

അഞ്ചുമണി വരെയാണു മൃഗശാലയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. അതിനുശേഷം കൂടുകളില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നല്‍കുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയില്‍ കടുവകളെ നിര്‍ത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ ആഞ്ജി കയറുമ്പോള്‍ ഭക്ഷണം നല്‍കുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതില്‍ അടച്ചിരുന്നില്ല.

മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്‌ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോള്‍ കടുവക്കുഞ്ഞുങ്ങള്‍ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാന്‍സിയുമായിരുന്നു ആക്രമിച്ചത്. എന്നാല്‍ ഹച്ചെഗൗഡ ഓടി രക്ഷപ്പെട്ടു.

കടുവകളിലൊന്ന് ആഞ്ജിയുടെ കഴുത്തിലാണ് കടിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കടുവയും ആക്രമിച്ചു. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാരെത്തിയാണ് കടുവകളെ മാറ്റി ആഞ്ജിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window