Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
കായികം
  Add your Comment comment
ലോകകപ്പില്‍ മത്സരം നടക്കുമ്പോള്‍ സര്‍ക്കാര്‍ വക സൗജന്യ കുടിവെള്ളം
reporter
അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ സര്‍ക്കാര്‍ സൗജന്യമായി കുടിവെളളം വിതരണം ചെയ്യും. സ്റ്റേഡിയത്തിനുളളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതലയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ ഇന്നലെ നടന്ന മത്സരത്തിന് ശേഷം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയം ഗാലറിയില്‍ വെളളത്തിന്റെയും ഭക്ഷണത്തിന്റെയും കൊളളവില്‍പ്പനയായിരുന്നു അരങ്ങേറിയത്.
ഒരു ചെറിയ ഗ്ലാസ് വെളളത്തിന് 10 രൂപയും ചെറിയ ഗ്ലാസ് കോളയ്ക്ക് 30 രൂപയുമാണ് ഈടാക്കിയിരുന്നത്. കൂടാതെ രണ്ട് സമോസയ്ക്ക് 40 ഉം, വെജിറ്റബിള്‍ ബിരിയാണിക്ക് 130 രൂപയുമാണ് ഈടാക്കിയിരുന്നത്. സൗജന്യ കുടിവെളള സംവിധാനം ഗാലറികളില്‍ ഒരുക്കിയിരുന്നില്ല. ഒരു ലിറ്ററിന്റെ കുപ്പിവെളളം വില്‍ക്കുന്നത് ഒഴിവാക്കി, അതുപൊട്ടിച്ച് ഗ്ലാസിലായിരുന്നു വില്‍പ്പന.
 
Other News in this category

 
 




 
Close Window