Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് അമിത് ഷായുടെ മകന്റെ കമ്പനി 16,000 മടങ്ങ് വളര്‍ന്ന് പന്തലിച്ചു
reporter
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്ന മാധ്യമ റിപ്പോര്‍ട്ടിനെച്ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത വാക്‌പോര്. ജയ് ഷായുടെ സ്വത്തിലുണ്ടായ 'അസ്വാഭാവിക' വളര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

ആരോപണങ്ങള്‍ ബിജെപിയും ജയ് ഷായും നിഷേധിച്ചു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ 'ദ് വയ്ര്‍' ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള 'ടെംപിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.

201415 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാല്‍, 201516 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജയ് ഷായുമായി ബന്ധമുള്ള കമ്പനികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ച വായ്പകളുടെ വിശദാംശങ്ങളും ദ് വയ്ര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് ജയ് ഷാ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖയനുസരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് 'ടെംപിള്‍ എന്റര്‍പ്രൈസസ്'.
വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്‌വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്‌സ് (കെഐഎഫ്എസ്) ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ വായ്പ നല്‍കിയത്. ടെംപിള്‍ എന്റര്‍പ്രസൈസ് സമര്‍പ്പിച്ച രേഖകളെക്കുറിച്ച് കിഫ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നല്‍കിയ വായ്പയെക്കുറിച്ച് മിണ്ടാട്ടമില്ല.

റജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയ രേഖകളുമായി ബന്ധപ്പെട്ട് 'ദ് വയ്ര്‍' ജയ് ഷായുടെ അഭിഭാഷകനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും, സമര്‍പ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് കാര്യമായ പ്രതികരണങ്ങള്‍ക്ക് അദ്ദേഹം തയാറായില്ല. തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 'ദ് വയ്ര്‍' നല്‍കിയ ചോദ്യാവലിയെന്നാണ് ജയ് ഷായുടെ അഭിഭാഷകന്‍ മനിക് ദോഗ്ര നല്‍കിയ മറുപടി. ഇതേക്കുറിച്ച് ജയ് ഷായോടും കിഫ്‌സ് മേധാവി രാജേഷ് ഖാണ്ഡ്‌വാലെയോടും ചോദ്യമുന്നയിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ല.
 
Other News in this category

 
 




 
Close Window