Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരെ കൊണ്ടു വന്നത് കാര്‍ഡ്‌ബോഡില്‍, അപമാനിച്ചത് വിവാദമായപ്പോള്‍ ക്ഷമാപണം
REPORTER

അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരോട് കേന്ദ്ര സര്‍ക്കാരിന്റെ കൊടിയ അപമാനം. അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം കാര്‍ഡ്‌ബോഡ് പെട്ടികളില്‍ പൊതിഞ്ഞ് അലക്ഷ്യമായി നിലത്തിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഹൃദയഭേദകമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശില്‍ തവാങ്ങിനടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുകളടക്കം അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരും ഉള്‍പ്പടെ 7 പേരാണ് കൊല്ലപ്പെട്ടത്.

'സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണം' സൈനിക വൃത്തങ്ങള്‍ പറയുന്നു. 

അതേ സമയം പെട്ടികള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ബോഡി ബാഗുകള്‍ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളില്‍ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകള്‍ വലിയ മിലിട്ടറി സംവിധാനങ്ങള്‍ക്കുള്ളില്‍ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം ന്യായീകരിക്കുന്നു.

'മാതൃഭൂമിയെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നതെന്ന്' ട്വീറ്റ് ചെയ്താണ് റിട്ട ലെഫ് ജനറല്‍ എച്ച എസ് പനാഗ് തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.

ആദ്യം പ്രതിരോധിച്ചെങ്കിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ മൃതദേഹങ്ങള്‍ വഹിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് ഒടുവില്‍ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈനികരുടെ മൃതദേഹങ്ങള്‍ എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു. 

യാങ്‌സ്റ്റേയിലെ സൈനിക കാമ്പില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ വെള്ളിയാഴ്ച്ചയാണ് ഹെലികോപ്ടര്‍ യാത്രപുറപ്പെട്ടത്. പൈലറ്റ്, സഹ പൈലറ്റ്, ഫ്‌ലൈറ്റ് എന്‍ജിനിയര്‍, രണ്ട് പട്ടാളക്കാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

 
Other News in this category

 
 




 
Close Window