Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് സീറോ മലബാര്‍ രൂപതയ്ക്ക് ഒന്നാം പിറന്നാള്‍, ഭക്തി സാന്ദ്രമായി ജനത
reporter

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ബ്രിട്ടനിലെ ക്രൈസ്തവ സമൂഹത്തിന് ആനന്ദവും സന്തോഷവും പകര്‍ന്ന് രൂപത സ്ഥാപിച്ചതും ആദ്യ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ അഭിഷിക്തനാക്കിയതും. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 11 മണിക്ക് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കൃതജ്ഞതാബലിയര്‍പ്പണം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ പപ്പുവാ ന്യൂ ഗിനിയായുടെയും സോളമന്‍ ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കല്‍ വചനസന്ദേശം നല്‍കും.

ദിവ്യബലിയുടെ സമാപനത്തില്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്‌കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകര്‍മവും കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് വിശുദ്ധരോടുള്ള ബഹുമാനാര്‍ത്ഥം ലദീഞ്ഞു പ്രാര്‍ത്ഥനയും നേര്‍ച്ച വിതരണവും നടക്കും. 173 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അല്‍മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേരും. തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിന് ശേഷം പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. 

 
Other News in this category

 
 




 
Close Window