Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
മാലിന്യ സംസ്‌കരണത്തിലും ചെലവ് ചുരുക്കല്‍, മാലിന്യം എടുക്കുന്നത് രണ്ടാഴ്ചയിലൊരിക്കലാക്കി, മാലിന്യം കുമിഞ്ഞുകൂടുമോ ആവോ
reporter

ലണ്ടന്‍: മാലിന്യ സംസ്‌കരണത്തില്‍ യുകെ എന്നും മുന്‍പന്തിയിലായിരുന്നു. വൃത്തിയുള്ള നിരത്തുകള്‍ യുകെയുടെ മുഖമുഖമുദ്രയായിരുന്നു. എന്നാല്‍ അധിക കാലം ഇത് ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതിന് കാരണം മറ്റൊന്നുമല്ല. രാജ്യത്തെ ചെലവുചുരുക്കല്‍ നടപടികള്‍ തന്നെ. മാലിന്യ സംസ്‌കരണ മേഖലയില്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചു. ഇതോടെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കാലയളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വീടുകളില്‍ പ്ലാസ്റ്റിക് പോലെ ദ്രവിക്കാത്ത മാലിന്യങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ശേഖരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും ഈ വിധത്തിലാണ് മാലിന്യ സംഭരണം നടത്തുന്നത്. അവയില്‍ ആറ് കൗണ്‍സിലുകള്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇപ്പോള്‍ മാലിന്യം സംഭരിക്കുന്നത്.

ഇംഗ്ലണ്ടിലെ 326 കൗണ്‍സിലുകളില്‍ 248 എണ്ണവും രണ്ടാഴ്ചയിലൊരിക്കലാണ് ഖരമാലിന്യ സംഭരണം നടത്തുന്നത്. ഭക്ഷണ മാലിന്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വേറെയാണ് സംഭരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നുള്‍പ്പെടെ ഇത്തരം മാലിന്യം സംഭരിക്കുന്നത് കൃത്യമായിത്തന്നെ നടക്കുന്നുണ്ട്. ചില കൗണ്‍സിലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാലിന്യം ശേഖരിക്കുമ്പോള്‍ ചിലര്‍ ആഴ്ചയിലൊരിക്കല്‍ ഖരമാലിന്യം ശേഖരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

250 മില്യന്‍ പൗണ്ടാണ് മാലിന്യ സംസ്‌കരണത്തിനായി നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ 2020 ഓടെ ഈ ഫണ്ടില്‍ കുറവ് ഉണ്ടാകും. ഈ സാഹചര്യത്തിലാണ് നടപടി. 

 
Other News in this category

 
 




 
Close Window