Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
കുട്ടികള്‍ക്കിടയില്‍ ലൈംഗികാതിക്രമം വര്‍ധിക്കുന്നു, കേസില്‍ അകപ്പെടുന്നവരില്‍ നിരവധി കുട്ടി പ്രതികളും
reporter

ലണ്ടന്‍: രാജ്യത്ത് കുട്ടി ലൈംഗിക കുറ്റവാളികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷതോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് പൊലീസ്. നാലു വര്‍ഷത്തിനിടെ 30,000 സംഭവങ്ങളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ലൈംഗിക കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 2625 സംഭവങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013ല്‍ 4603 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 7866 ആയി വര്‍ധിച്ചു. 71 ശതമാനം വര്‍ധന. 2013 ഏപ്രില്‍ മുതല്‍ 2017 മേയ് വരെയുള്ള കാലയളവില്‍ 74 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2625 കേസുകളില്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ പ്രതികളായ 225 ബലാല്‍സംഗക്കേസുകളുണ്ട്. പ്രൈമറി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ പോലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ഇടയിലും ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2013-14 ല്‍ 204 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016-17 ല്‍ 456 ആയി വര്‍ധിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന സംഭവം അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കിടയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നതാണ്. ഈ സംഭവങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ബോധവത്കരിക്കാനും മറ്റും നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

 
Other News in this category

 
 




 
Close Window