Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുഞ്ഞു വിശ്വസുന്ദരിയായി മലയാളി കുട്ടി, പ്രതിനിധീകരിച്ചത് യുഎഇക്ക് വേണ്ടി (video)
reporter

ദുബായ്: ഗ്രീസില്‍ നടന്ന കുഞ്ഞുവിശ്വസൗന്ദര്യ മത്സരത്തില്‍ കണ്ണൂര്‍ക്കാരി അംകൃത രഷ്മിത് കിരീടമണിഞ്ഞു. 25 രാജ്യങ്ങളില്‍ നിന്നും 75 കുട്ടികള്‍ പങ്കെടുത്ത ലിറ്റില്‍ മിസ്വേള്‍ഡ് മത്സരത്തില്‍ അഞ്ച് മുതല്‍ 16 വയസുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ദുബായ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയായ അംകൃതയായിരുന്നു. സുന്ദരി കണ്ണൂര്‍ക്കാരിയെങ്കിലും മത്സരിച്ചത് യുഎഇയ്ക്ക് വേണ്ടി. വിശ്വസുന്ദരി മത്സരങ്ങളിലെ മുതിര്‍ന്നവരെപോലെ എല്ലാ ഭാവചലനങ്ങളും ചടുലതയോടെ റാമ്പില്‍ അവതരിപ്പിച്ച ഈ കുഞ്ഞുസുന്ദരി അമ്മ നിഖില ചെറിയ വീട്ടിലില്‍ നിന്നാണ് ഇതൊക്കെ പഠിച്ചതെന്ന് പിതാവ് രഷ്മീഷ് കളത്തില്‍ പറയുന്നു.

ഈ വര്‍ഷം ജൂണില്‍ ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അംകൃത ടോഡ് ലിറ്റില്‍ മിസ് യൂണിവേഴ്സ്, ഗ്രാന്‍ഡ് പ്രിക്സ് ബെസ്റ്റ് ടാലന്റ്, ലിറ്റില്‍ മിസ് ബട്ടര്‍ഫ്ളൈ ബഹുമതികളും നേടിയിരുന്നു. ഗോവയില്‍ നടക്കാനിരിക്കുന്ന കുരുന്നുകളുടെ മത്സരത്തിലും ഈ കുഞ്ഞുസുന്ദരി പ്രവാസി സുന്ദരി യുഎഇയെ പ്രതിനിധീകരിക്കും.


 
Other News in this category

 
 




 
Close Window