Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
REPORTER

 അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിനു തീവച്ചു കൂട്ടക്കൊല നടത്തിയ കേസില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണം. കര്‍സേവകരാണ് കൂടുതലും കൊല്ലപ്പെട്ടത്. സര്‍ക്കാരിനു ക്രമസമാധാനം ഉറപ്പുവരുത്താനിയില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. അതേസമയം, മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി നിലനിര്‍ത്തി.

31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതേ വിടുകയും ചെയ്ത പ്രത്യേക കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലുകളിന്മേലാണു ഗുജറാത്ത് ഹൈക്കോടതി കോടതി വിധി പറഞ്ഞത്. കുറ്റപത്രത്തില്‍ പ്രധാന പ്രതിയായിരുന്ന മൗലാന ഉമര്‍ജി ഉള്‍പ്പെടെ 63 പേരെ വിട്ടയച്ചു. 1500 പേര്‍ക്കെതിരെയായിരുന്നു പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. 134 പേരെ പ്രതി ചേര്‍ത്തു. 14 പേരെ പിന്നീട് ഒഴിവാക്കി; അഞ്ചു പേര്‍ കുട്ടികളാണ്; അഞ്ചു പേര്‍ മരിച്ചു; 16 പേര്‍ ഒളിവിലാണ്. ബാക്കി 94 പേരുടെ കേസിലാണ് പ്രത്യേക കോടതി 2011ല്‍ വിധി പ്രഖ്യാപിച്ചത്.

ഉമര്‍ജിക്കു പുറമെ ഗോധ്ര മുനിസിപ്പാലിറ്റി തലവന്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ കലോട്ട, നന്നു മിയാന്‍ ചൗധരി, മുഹമ്മദ് അന്‍സാരി എന്നിവരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാന പ്രതികളില്‍പ്പെടുന്ന ഹാജി ബില്ല, റസാക് കുര്‍കുര്‍ തുടങ്ങിയവരെ കുറ്റക്കാരെന്നു വിധിച്ചിട്ടുമുണ്ട്. ഗോധ്ര സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ 2002ല്‍ തന്നെ ഭീകരവിരുദ്ധ നിയമം (പോട്ട) ചുമത്തിയെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ പോട്ട വീണ്ടും ചുമത്തി. 2003 നവംബറില്‍ കേസ് വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികള്‍ക്കെതിരെ പോട്ട ചുമത്തേണ്ടതില്ലെന്ന റിവ്യൂ കമ്മിറ്റി തീരുമാനത്തിന് 2009 ഫെബ്രുവരിയില്‍ ഹൈക്കോടതി അംഗീകാരം നല്‍കി. 2009 മേയിലാണ് സുപ്രീംകോടതിയുടെ എല്ലാ സ്റ്റേകളും നീങ്ങിയത്; ജൂണില്‍ വിചാരണ തുടങ്ങി. വിധി പ്രഖ്യാപനത്തിനു സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം 2011 ജനുവരി 18നാണു നീക്കിയത്.

അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എസ്6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്‌നിക്കിരയായത്. സംഭവത്തില്‍ 59 പേര്‍ മരിച്ചു. ആയിരത്തിയിരുന്നൂറോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു കാരണമായ സംഭവമാണിത്. 2011 മാര്‍ച്ച് ഒന്നിനായിരുന്നു ഈ കേസില്‍ പ്രത്യേക കോടതിയുടെ വിധി വന്നത്. 

 
Other News in this category

 
 




 
Close Window