Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്ന് സുപ്രീംകോടതി, ഹേബിയസ് കോര്‍പസില്‍ എങ്ങനെ വിവാഹം റദ്ദാക്കും?
REPORTER

ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു ചോദിച്ച സുപ്രീം കോടതി, ഹാദിയയ്ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കേസില്‍ ഹാദിയയുടെ നിലപാട് അറിയണം. അവര്‍ക്കെന്താണു പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി. വാദത്തിനിടെ, ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും എന്‍.ഐ.എ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും തമ്മില്‍ വാഗ്വാദമുണ്ടായി. എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ പാവയാണെന്നു ദുഷ്യന്ത് ദവെ ആരോപിച്ചു.

കേസില്‍ വാദം തുടങ്ങിയപ്പോള്‍തന്നെ അഭിഭാഷകരായ ദുഷ്യന്ത് ദവെയും മനീന്ദര്‍ സിങ്ങും തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കമുണ്ടായതോടെ കൂടുതല്‍ വാദങ്ങളിലേക്ക് കടക്കാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞില്ല. കേസ് ബി.ജെ.പി നേതൃത്വം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും അമിത് ഷാ അടക്കമുള്ളവര്‍ കേരളത്തില്‍ പോയി കേരളത്തില്‍ ലൗ ജിഹാദാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ദുഷ്യന്ത് ദവയോട് സുപ്രീംകോടതി പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ദവെ തയ്യാറായില്ല.

മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതം മാറ്റുന്ന ചിലര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് എന്‍.ഐ.എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് പറഞ്ഞതോടെയായിരുന്നു ഇതിനെ പ്രതിരോധിച്ച് ദുഷ്യന്ത് ദവെ കോടതിയില്‍ ബി.ജ.പിയെ കുറ്റപ്പെടുത്തികൊണ്ട് സംസാരിച്ചത്.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു പരിശോധിക്കുന്നത്. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നു വനിതാ കമ്മിഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

വിവാഹബന്ധം റദ്ദാക്കാന്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍ഐഐ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കും. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേര്‍ ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണു വനിതാ കമ്മിഷന്റെ ആവശ്യം.

മതം മാറി വിദേശത്തേക്കു കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു, കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നതും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്കു സമാനസ്വഭാവമുണ്ടെന്നതും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്റെ മകളുടേതടക്കമുള്ള മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണു മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യയുടെ ഹര്‍ജി. ഹാദിയക്കേസിലെ എന്‍ഐഎ അന്വേഷണത്തെ അനുകൂലിച്ചു ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 
Other News in this category

 
 
 
Close Window