Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മലപ്പുറം വേങ്ങരയില്‍ പ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനു ശേഷം നാളെ നിശബ്ദ പ്രചാരണം- വോട്ടിങ് ബുധനാഴ്ച
reporter
ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ വേങ്ങരയില്‍ ഇനി നിശബ്ദ പ്രചാരണം. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ച ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം ഇനി അറിയേണ്ടത് വേങ്ങരക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് മാത്രമാണ്. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണങ്ങള്‍ക്ക് കൂടി കഴിഞ്ഞാല്‍ ബുധനാഴ്ച വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.

വേങ്ങര നിയോജക മണ്ഡലം രൂപവത്കരിച്ചതിനു ശേഷം മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് ശേഷം മണ്ഡലത്തില്‍ നടക്കുന്നത്. ഇ അഹമ്മദിന്റെ ഒഴിവില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി വിജയിച്ച് പോയതോടെയാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വിജയത്തുടര്‍ച്ച ഉറപ്പിച്ചാണ് യു.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും വിജയത്തിന് അപ്പുറം മറ്റൊന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫും പ്രചാരണത്തിന് ഇറങ്ങിയത്. ബി.ജെ.പിയുടെ ജന രക്ഷായാത്ര അടക്കം മണ്ഡലത്തിലൂടെ കടന്ന് പോയത് കൊണ്ട് തന്നെ ബി.ജെ.പിയും വലിയ ആവേശത്തില്‍ തന്നെയായിരുന്നു.

ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനപ്പുറം സംസ്ഥാന രാഷ്ട്രീയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേങ്ങരയില്‍ നടന്ന് കൊണ്ടിരുന്നത്. സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ളവരും വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാനായി എത്തിച്ചേര്‍ന്നു.
 
Other News in this category

 
 




 
Close Window