Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
കായികം
  Add your Comment comment
അര്‍ജന്റീനിയന്‍ ടീമിന് ബ്രസീല്‍ ടീമില്‍ നിന്നുമൊരു സമാശ്വാസം
reporter
ലോകകപ്പ് പ്രവേശനത്തിനായി നൂല്‍പാലത്തിലൂടെ സഞ്ച്വരിക്കുന്ന അര്‍ജന്റീനിയന്‍ ടീമിന് ബ്രസീല്‍ ടീമില്‍ നിന്നുമൊരു സമാശ്വാസം. അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തങ്ങളായിട്ട തടസ്സപ്പെടുത്തില്ലെന്നാണ് മുന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ തൊസാറ്റോ ഉറപ്പ് പറയുന്നത്.
ഇക്കാര്യത്തെ കുറിച്ചാണ് എവിടേയും ചര്‍ച്ച, എല്ലാവരും ചോദിക്കുന്നത് ബ്രസീലിനെ പിന്തുണയ്ക്കുന്നത് നമ്മള്‍ അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്നതായി മാറുമോയെന്നാണ്. എന്നാല്‍ അര്‍ജന്റീന നമ്മുടെ വലിയ ബദ്ധശത്രുവാണ് എങ്കിലും എനിക്ക് പറയാനാകും ചിലിയെ സഹായിക്കുന്ന കളി നമ്മള്‍ ഒരിക്കലും പുറത്തെടുക്കില്ല എന്ന്
തൊസാറ്റോ ഉറപ്പ് പറയുന്നു
ബ്രസീല്‍ ബ്രസീലിന്റെ ശൈലിയില്‍ തന്നെ കളിക്കുമമെന്ന് പറയുന്ന തൊസാറ്റോ വിജയത്തിനായി കഠിനമായി പൊരുതുമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അര്‍ജന്റീനയ്ക്ക് റഷ്യന്‍ ലോകകപ്പില്‍ പന്തുതട്ടണമെങ്കില്‍ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടി വരും.
അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ ജയം നേടിയാല്‍ പോലും ചിലി, കൊളംബിയ, പെറു, പരാഗ്വെ ടീമുകളുടെ മത്സര ഫലവും കൂടി അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനത്തിന് നിര്‍ണ്ണായകമാകും. ഇതില്‍ ചിലിബ്രസീല്‍ പോരാട്ടം ഏറെ നിര്‍ണ്ണായകമാകും.
 
Other News in this category

 
 




 
Close Window