Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
കായികം
  Add your Comment comment
ഒരു സൂപ്പര്‍ താരത്തെ കൊണ്ട് ക്ലബിന്റെ തന്ത്രങ്ങളെല്ലാം രൂപപ്പെടുത്തുന്നതില്‍ അര്‍ഥമില്ല
reporter
ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മാത്രമല്ല റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ടീമിലെത്തിക്കാന്‍ ശേഷിയുളള ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെന്ന് ബ്രസീല്‍ മധ്യനിരത്താരും ഫെര്‍ണാഡിനോ. റൊണാള്‍ഡോയേയും മെസ്സിയേയും ഒരേ സമയം ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി ക്ലബിനുണ്ടന്നും ഫെര്‍ണാണ്ടിനോ പറയുന്നു.
അതെസമയം സൂപ്പര്‍ താരങ്ങളെ രണ്ട് പേരേയും ഒരേസമയം ടീമിലെടുക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി തത്വങ്ങള്‍ക്ക് ഇണങ്ങുന്നതല്ലെന്നും അതിനാല്‍ തന്നെ അത്തരത്തിലൊരു നീക്കം ക്ലബിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സിറ്റി താരം പറയുന്നു.

ഒരു സൂപ്പര്‍ താരത്തെ കൊണ്ട് ക്ലബിന്റെ തന്ത്രങ്ങളെല്ലാം രൂപപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് പറയുന്നു ഫെര്‍ണാണ്ടിനോ അങ്ങനെ ഒരു കാര്യം സാധ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. 34 മില്യണ്‍ യുറോയ്ക്കായിരുന്നു 2013ല്‍ ഫെര്‍ണാഡിനോയെ മാഞ്ചസ്റ്റര്‍ സിറ്റി ശക്തര്‍ ഡോനെസ്‌കില്‍ നിന്നു ടീമിലെത്തിച്ചത്.
ട്രാന്‍സ്ഫര്‍ വിപണിയില്‍ 200 മില്യണ്‍ യൂറോയില്‍ അധികമാണ് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ സീസണില്‍ ചിലവഴിച്ചത്. ടോട്ടന്‍ഹാമില്‍ നിന്നും വാല്‍ക്കറിനേയും, ബര്‍ണാഡോ സില്‍വ, മനാകോയില്‍ നിന്നും ബെഞ്ചമിന്‍ മെന്‍ഡി എന്നിവര്‍ക്കെല്ലാമായായിരുന്നു സിറ്റി കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ മാഞ്ചസ്റ്റര്‍ നിരയിലെത്തിയ താരങ്ങള്‍.
 
Other News in this category

 
 




 
Close Window