Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
ആറു മേജര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളി, യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം
reporter

ലണ്ടന്‍: ആറു മേജര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളി. ആറ് ഇന്ത്യക്കാരില്‍ ഒരാള്‍. ലണ്ടനില്‍ താമസിക്കുന്ന അശോക് കുമാര്‍ ആണ് ഈ നേട്ടത്തിന് അര്‍ഹന്‍. 2014 ല്‍ ലണ്ടന്‍ മാരത്തണില്‍ തുടങ്ങിയ ഓട്ടം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോയില്‍ അവസാനിച്ചു. ലോകമെമ്പാടും ആറു മേജര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത് 916 പേര്‍ മാത്രമാണ്. ഇതിലൊന്നാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അശോക് കുമാര്‍ പറഞ്ഞു. ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ അശോക്കിന് രണ്ടര വര്‍ഷം വേണ്ടി വന്നു. സില്‍വര്‍ സ്റ്റാന്‍ ,ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ക്രോയ്ഡോണിലെ എച്ച്എംആര്‍സിയില്‍ ടാക്‌സ് ഇന്‍സ്‌പെക്റ്ററായി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പമാണ് ഈ മാരത്തണ്‍ പ്രകടനം. മാരത്തണില്‍ നിന്ന് ലഭിച്ച തുക താന്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ എഗൈന്‍സ്റ്റ് ഹംഗര്‍ എന്ന ചാരിറ്റി സംഘനയ്ക്ക് അദ്ദേഹം നല്‍കി. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.

 
Other News in this category

 
 




 
Close Window