Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
ഇന്തോ-ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് ഒരു പതിറ്റാണ്ട് തികയുന്നു, മുഖ്യാതിഥിയായി മുന്‍മന്ത്രി മോന്‍സ് ജോസഫും, മാര്‍ ജോസഫ് സ്രാമ്പിക്കലും
reporter

ലിവര്‍പൂള്‍: ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ വച്ച് യുക്മയും ലിംകയുമായി സഹകരിച്ചു പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടത്തുന്നു. ഈ സ്‌കൂളില്‍ നിന്ന് കഴിഞ്ഞ പത്തു വര്‍ഷങ്ങളിലും കുട്ടികള്‍ നാട്ടില്‍ എത്തിയപ്പോഴും അവരുമായി സംവദിക്കുകയും ആശയ വിനിമയം നടത്തുകയും യുകെ സന്ദര്‍ശന വേളയില്‍ പലതവണ ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അധികാരികളുമായി സന്ദര്‍ശനം നടത്തുകയും ചെയ്ത മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ്, ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലിവര്‍പൂളില്‍ നിന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂള്‍ അധികാരികളും യുക്മയുടെയും ലിംകയുടെയും നേതാക്കളും നിരവധി മലയാളികളും മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലേക്ക് ഈ പരിപാടിയുടെ ഭാഗമായി സന്ദര്‍ശനം നടത്തിയ വിദ്യാര്‍ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കും.

എല്ലാ വര്‍ഷവും ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ നിന്നും 25 വിദ്യാര്‍ഥികളാണ് കേരളത്തിലെ വിവിധ സ്‌കൂളുകളിലും പ്രദേശങ്ങളിലും സാംസ്‌കാരിക കൈമാറ്റം നടത്തുവാനും പഠനങ്ങള്‍ക്കുമായും എത്തുന്നത്. ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ അടുത്ത ഗ്രൂപ് കേരളത്തിലേക്ക് യാത്ര ചെയ്യുവാനും ചൈനയിലേക്ക് യാത്ര ചെയ്യുവാനും ഉള്ള തയായറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. കല്ലറ സെന്റ് തോമസ് സ്‌കൂള്‍, മാന്നാനം കെഇസ്‌കൂള്‍, മുവാറ്റുപുഴ നിര്‍മല സ്‌കൂള്‍ എന്നിവിടങ്ങളില്‍ സംഘം സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട്. നാട്ടിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിലും ഈ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്താറുണ്ട് .ഈ കൈമാറ്റ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും യു കെ യിലേക്കും വിവിധ കാലങ്ങളില്‍ എത്തിയിരുന്നു . ആഷിന് സിറ്റി ഉടമ ജിജോ മാധവപ്പള്ളില്‍ , ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം തോമസ് ജോണ് വാരിക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിലെ ചില സ്‌കൂളുകള്‍ പ്രത്യേകമായി ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.


 

 
Other News in this category

 
 




 
Close Window