Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭാര്യ ആകുന്നത് പലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും, പെണ്‍കുട്ടികളെ വെര്‍ബല്‍ റേപ്പ് ചെയ്ത് സദാചാര ആങ്ങള
reporter

കൊച്ചി: വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികളുടെ കന്യകാത്വം നിര്‍ബന്ധമായും പരിശോധിക്കണമെന്ന ആവശ്യവുമായി സദാചാര ആങ്ങള രംഗത്ത്. ലെവിന്‍ തോമസ് എന്നയാളാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ കുറിപ്പെഴുതിയിരിക്കുന്നത്. പോസ്റ്റിലുടനീളം പ്രകടമായ സ്ത്രീവിരുദ്ധതയാണ്. എല്ലാതരം അനുഭവ പരിചയവും കൂടുതല്‍ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവര്‍ക്ക് പുച്ഛവും പരിഹാസവും. ''ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല, ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആണ്‍പിള്ളേര്‍ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പണിപാളും.'' ലെവിന്‍ തോമസിന്റെ പോസ്റ്റിലെ താരതമ്യേന ലളിതമായ വരികളാണിവ. 

എവിടെയോ കണ്ട ഒരു വിഡിയോയുടെ അടിസ്ഥാനത്തിലാണ് താന്‍ ഈ പോസ്റ്റ് എഴുതിയിരിക്കുന്നതെന്നും ലെവിന്‍ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പുരുഷന്‍മാരുള്‍പ്പെടെയുള്ളവര്‍ കടുത്ത അമര്‍ഷവും രോഷവും പ്രകടിപ്പിച്ചാണ് ഈ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. 

സ്വന്തം വീട്ടിലെ പെണ്‍കുട്ടികളെ തൊട്ടടുത്തുള്ള കോളേജില്‍ മാത്രമേ ചേര്‍ക്കുകയുള്ളൂവെന്നും അവരൊഴികെയുള്ള എല്ലാ പെണ്‍കുട്ടികളും മോശം രീതിയില്‍ ജീവിക്കുന്നവരാണ് എന്ന രീതിയിലാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 



പോസ്റ്റിന്റെ പൂര്‍ണ്ണരൂപം



കന്യകാത്വം അതാണ് വിഷയം, ഇപ്പൊള്‍ എഴുതാന്‍ കാരണം ഒരു വീഡിയോ ക്ലിപ്പ് കാണാന്‍ ഇടയായി അതില്‍ പറയുന്നത് ബാംഗ്ലൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ബസില്‍ പരസ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കാര്യമാണ്, ഞാന്‍ ഇത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്, കുറെ അധികം നെഗറ്റീവ് പ്രതികരണവും ഉണ്ടായി, എങ്കിലും അതൊരു സത്യമാണ്. കേരളം വിട്ടാല്‍ കുട്ടികള്‍ കുറച്ച് അധികം സ്വാതന്ത്ര്യം കാണിക്കും. പ്രത്യേകിച്ച് മലയാളി പെണ്‍കുട്ടികള്‍ അധികപ്രസംഗികള്‍ ആവുന്നത് സാധാരണമാണ്. സ്വന്തം ഇമോഷന്റെ മേല്‍ നിയന്ത്രണ കുറവുള്ള പെണ്‍കുട്ടികളാണ് വില്ലത്തികള്‍.

അവരുടെ പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും. ഒരു പ്രായം തികഞ്ഞ വലിയമ്മച്ചിക്ക് ഉണ്ടായിട്ടില്ലാത്ത അനുഭവ പരിചയം ഈ വിഷയത്തില്‍ ഇവര്‍ക്ക് ഉണ്ടായിരിക്കും. എല്ലാത്തരം അനുഭവ പരിചയവും കൂടുതല്‍ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവര്‍ക്ക് പുച്ഛവും പരിഹാസവും കൂടാതെ ധിക്കാരപരമായ ഒരു ഫെമിനിചി മട്ടും ഭാവവും ഒക്കെയായിരിക്കും. എന്നുപറഞ്ഞാല്‍ കുടുംബത്തിന് ചേരാത്ത പ്രകൃതം. അതുകൊണ്ട് ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്‌ക്കെന്ന് മാത്രമല്ല ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആണ്‍പിള്ളേര്‍ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പണിപാളും. മിക്ക ആശുപത്രികളിലും അതിനുള്ള സൗകര്യവും ഉണ്ട്. കന്യകാത്വം തയിച്ച് പിടിപ്പിച്ചാലും പരിശോധനയില്‍ അത് അറിയാന്‍ കഴിയും. മടിച്ചാല്‍ ചിലപ്പോള്‍ ഭാര്യ ആവുന്നത് പലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും. ചിലപ്പോള്‍ നെറ്റില്‍ തുണ്ട് ഇറങ്ങിയിരുന്നതും ആവും. പിന്നെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല ട്ടോ.''

 
Other News in this category

 
 




 
Close Window