Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
സിനിമ
  Add your Comment comment
നടിമാര്‍ക്ക് അമ്മയില്‍ 50 ശതമാനം സംവരണം വേണമെന്ന് രമ്യ നമ്പീശന്‍
reporter
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനല്‍കിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. അടുത്ത യോഗത്തില്‍ അതു ചര്‍ച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ 'രാമലീല' സിനിമ കാണമെന്ന മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമര്‍ശം വ്യക്തിപരമെന്നും രമ്യ നമ്പീശന്‍ അറിയിച്ചു. മഞ്ജു വാര്യര്‍, പാര്‍വതി, രമ്യ നമ്പീശന്‍, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സിനിമയില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window