Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
നാവിക സേനയില്‍ അംഗമായ മനീഷ് ലിംഗം മുറിച്ചു സ്ത്രീയായി. സേനാ മേധാവി സനീഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കി. വെടി വയ്ക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്നു പറഞ്ഞ് സനീഷ് കോടതിയിലേക്ക്
reporter
ലിംഗമാറ്റം നടത്തിയതിന് ഇന്ത്യന്‍ നാവികസേനയിലെ നാവികനെ പുറത്താക്കി. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലാണ് വിശാഖപട്ടണത്തെ ഇരുപത്തിയഞ്ചുകാരനായ മനീഷ് ഗിരി എന്ന നാവികനെ സേന പുറത്താക്കിയത്. ഓഗസ്റ്റില്‍ ഇദ്ദേഹം മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കായി അവധിയെടുത്തിരുന്നു.
വിശാഖപട്ടണത്തെ ഓഫീസിലായിരുന്നു മനീഷ്. ചട്ടങ്ങള്‍ ലംഘിച്ചതിന് മനീഷിനെ പുറക്കാക്കുയാണെന്ന് നാവിക സേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ കമാര്‍ഡര്‍ സി ജി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഏഴുവര്‍ഷം മുമ്പായിരുന്നു മനീഷ് സേനയിലെത്തിയത്. നാലു വര്‍ഷമായി ഐഎന്‍എസ് അക്‌സിലയിലാരുന്നു സേവനമനുഷ്ടിച്ചത്. ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സംഭവമാണ് മനീഷ് എന്ന സാബിയുടേത്. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികില്‍സിപ്പിച്ചു. ആറു മാസത്തോളം തനിക്കു ജയില്‍സമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് 15 വര്‍ഷത്തെ സേവനം ഇല്ലാത്തതിനാല്‍ ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാകില്ല.
രാജ്യത്തെ മറ്റുള്ളവരെപ്പോലെ അവകാശങ്ങളുള്ള ആളാണ് താന്‍, അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് എനിക്കും അര്‍ഹതയുണ്ട്. എനിക്ക് ഇപ്പോഴും ശത്രുവിനെ വെടി വെച്ചിടാന്‍ പറ്റും, എന്റെ രാജ്യത്തെ സേവിക്കുന്നതിന് ഞാന്‍ ഇപ്പോഴും പ്രാപ്തയാണ്, എന്റെ അവകാശങ്ങള്‍ക്കായി പരമോന്നത കോടതി വരെ പോകാന്‍ ഞാന്‍ തയ്യാറാണെന്ന് സാബി വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ ഇപ്പോര്‍ട്ട് ചെയ്യുന്നു.
 
Other News in this category

 
 




 
Close Window