Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
ഓക്‌സ്‌ഫോര്‍ഡില്‍ ചരിത്രം കുറിക്കാന്‍ മലയാളി ആദിവാസി യുവാവ്, അപ്പോളോയും കൃഷ്ണനും പ്രബന്ധത്തില്‍
reporter

ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന മലയാളി ആദിവാസി യുവാവ് ചരിത്രത്തില്‍ ഇടംപിടിക്കുന്നു. കാസര്‍ഗോഡ് സ്വദേശി ബിനേഷ് ബാലനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോകുന്നത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഓക്‌സ്ഫഡ് സിംപോസിയത്തിലേക്കാണ് ബിനേഷിന്റെ ഗവേഷണവിഷയം തെരഞ്ഞെടുക്കപ്പെട്ടത്. കൃഷ്ണ ഭഗവാനെയും യവനകഥയിലെ അപ്പോളോ ദേവനെയും കുറിച്ചുള്ള താരതമ്യപഠനമാണ് ഓക്‌സ്ഫഡിന്റെ വേദിയില്‍ ബിനേഷ് അവതരിപ്പിക്കുക. ലണ്ടനിലെ സസക്‌സ് സര്‍വകലാശാലയില്‍ എംഎസ്സി സോഷ്യല്‍ ആന്ത്രപ്പോളജി വിദ്യാര്‍ഥിയാണ്. പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ് നേടിയാണ് ബിനേഷ് ബാലന്‍ ലണ്ടനിലെത്തിയത്. കാസര്‍കോട്ടെ കോളിച്ചാല്‍ പതിനെട്ടാംമൈലിലെ ബാലന്‍ ഗിരിജ ദമ്പതികളുടെ മകനാണ്.

സെക്രട്ടേറിയറ്റിലെ ചുവപ്പ് നാടയില്‍ കുരുങ്ങി ലണ്ടനില്‍ പോകാന്‍ കഴിയാതിരുന്ന ബിനേഷിന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് മന്ത്രി എ.കെ. ബാലന്‍ ഇടപെട്ട് പ്രശ്‌നപരിഹാരം കാണുകയായിരുന്നു. അടുത്തിടെ ലണ്ടന്‍ സന്ദര്‍ശനം നടത്തിയ മന്ത്രി ബിനേഷിനെ കാണുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ബിനീഷ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. മന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിന്ന് ഡവലപ്പ്‌മെന്റ് ഇക്കോണമിക്‌സില്‍ ബിരുദം നേടിയ ബിനീഷ് കേരള സര്‍വകലാശാലയില്‍ നിന്നായിരുന്നു എംബിഎ ബിരുദം നേടിയത്. ക്വാറി പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെയ്താണ് പഠനച്ചെലവ് നിര്‍വഹിച്ചത്. ആദിവാസിയായതിനാല്‍ സെക്രട്ടേറിയറ്റില്‍ കടുത്ത അവഗണന നേരിടേണ്ടി വന്നതായും ബിനേഷ് പറഞ്ഞിരുന്നു. സ്‌കോളര്‍ഷിപ് ലഭിച്ചതിനു പിന്നാലെ ആദ്യചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നോട് അല്‍പം പോലും ദയ കാണിച്ചില്ലെന്നും മറിച്ചായിരുന്നെങ്കില്‍ ഇതിനു മുന്‍പു ലണ്ടനില്‍ എത്തുമായിരുന്നുവെന്നും ബിനേഷ് വ്യക്തമാക്കിയിരുന്നു.


 
Other News in this category

 
 




 
Close Window