Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏതറ്റം വരെയും സഹകരിക്കും: പിണറായി വിജയന് നന്ദി - സരിതയുടെ തുറന്നു പറച്ചില്‍ ഞെട്ടിച്ചു
reporter
തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിട്ടത് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണെന്ന് സരിത എസ് നായര്‍.
തന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു സരിത ഇതുവരെ പറഞ്ഞിരുന്നത്.
നിലവില്‍ പുറത്തുവന്നിട്ടുള്ള കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ നല്‍കാമെന്നും സരിത പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരില്‍ വിശ്വാസമുണ്ട്. നടപടി പ്രഖ്യാപിച്ചത് ആദ്യപടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനിയും അന്വേഷണം വേണമെന്നും കത്തിലുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിത വ്യക്തമാക്കി.

സ്ത്രീക്ക് നീതി ലഭ്യമാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സരിത നന്ദി പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്നു. ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തോട് ഏതറ്റവും വരെ സഹകരിക്കുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window