Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യ കാണാനെത്തി, ഒടുവില്‍ ഭിക്ഷക്കാരനായി, പാവം റഷ്യന്‍ സഞ്ചാരിയുടെ ഗതികേട്
reporter

ചെന്നൈ: കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭിക്ഷാടകനായി റഷ്യന്‍ പൗരന്‍. എടിഎം കാര്‍ഡ് ലോക്ക് ആയതിനെ തുടര്‍ന്നാണ് സഹായഹസ്തം തേടി ഇയാള്‍ ക്ഷേത്ര കവാടത്തില്‍ ഇരുന്നത്. എഡ്‌ജെനി ബെര്‍ഡിക്കുക്കോവ് (24) എന്ന യുവാവാണ് സഹായത്തിനായി ക്ഷേത്രത്തിലെത്തുന്ന ആളുകളോട് ഭിക്ഷ തേടിയെത്തിയത്. സെപ്റ്റംബര്‍ 24 നാണ് ഇയാള്‍ ഇന്ത്യയില്‍ എത്തുന്നത്. ചെന്നൈയില്‍ നിന്ന് ചൊവ്വാഴ്ച ഇയാള്‍ കാഞ്ചീപുരത്ത് എത്തി പ്രദേശത്തെ ഏതാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അതിനുശേഷം പണമെടുക്കുന്നതിനായി എടിഎമ്മില്‍ എത്തിയെങ്കിലും പാസ്വേര്‍ഡ് തെറ്റായി നിരവധി തവണ നല്കിയതുമൂലം ഇയാളുടെ കാര്‍ഡ് ലോക്ക് ആവുകയായിരുന്നു തുടര്‍ന്നു പണം പിന്‍വലിക്കാന്‍ ആവാതെയായി. ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കൈയ്യില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ഇയാള്‍ തന്റെ തൊപ്പിയുമായി ഭിക്ഷാടനത്തിന് ക്ഷേത്രകവാടത്തില്‍ ഇരിക്കുകയായിരുന്നു.

ഒരു വിദേശി ഭിക്ഷാടനം നടത്തുന്നത് ക്ഷേത്രത്തിലെത്തിയ ഭക്തരാണ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീടാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നത്. ചെന്നൈയിലെ റഷ്യന്‍ എംബസിയെ സമീപിക്കണമെന്ന് ഇയാള്‍ പറഞ്ഞതനുസരിച്ചു പോലീസ് ഇയാള്‍ക്ക് ചെന്നൈയിലേക്ക് പോകാനായി 500 രൂപ നല്‍കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇയാളെ സഹായിക്കുന്നതിനായി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിങ്ങളുടെ രാജ്യം ഇന്ത്യയുടെ സുഹൃത് രാജ്യമാണ്, ചെന്നൈയിലെ എന്റെ ഓഫിസ് അധികൃതര്‍ നിങ്ങള്‍ക്ക് വേണ്ടുന്ന സഹായം നല്‍കും'' സുഷമ ട്വീറ്റില്‍ കൂടി അറിയിച്ചു.


 
Other News in this category

 
 




 
Close Window