Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രനും, എഡിജിപി കെ പത്മകുമാറിനും സ്ഥാനചലനം
REPORTER

തിരുവനന്തപുരം : സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവനായിരുന്ന എ.ഹേമചന്ദ്രനെ ്രൈകംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെഎസ്ആര്‍ടിസി സിഎംഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. എഡിജിപി കെ പത്മകുമാറിനെയും ക്രമസമാധാന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കി. മാര്‍ക്കറ്റ്‌ഫെഡ് എം.ഡിയായാണ് പത്മകുമാറിനെ നിയമിച്ചത്.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സ്ഥാനചലനം. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ പ്രത്യേക അന്വേഷണ സംഘം കുത്സിത ശ്രമങ്ങള്‍ നടത്തിയെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ തെളിവുകള്‍ നശിപ്പിച്ചു. സംഘം പ്രധാന രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികളും അതിന്റെ ജനറല്‍സെക്രട്ടറി ജി.ആര്‍. അജിത്തും 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സര്‍വീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ ബംന്ധപ്പെട്ട കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് തെളിവുകളും മറ്റ് രേഖകളും പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഗമനമുണ്ട്.

ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. അന്വേഷണ സംഘം തലവന്‍ എ ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window