Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി റോബണ്‍ വിരമിക്കല്‍
reporter
നെതര്‍ലന്‍ഡിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും നായകന്‍ ആര്യന്‍ റോബണ്‍ വിരമിച്ചു. അവസാന മത്സരത്തില്‍ സ്വീഡനെ രണ്ട് ഗോളിന് തോല്‍പിച്ചതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി റോബണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
റോബണ്‍ നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തിലാണ് നെതര്‍ലന്‍ഡ് ജയിച്ചത്. എന്നാല്‍ 12 ഗോളിന് വിജയിച്ചാല്‍ മാത്രമായിരുന്നു ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാനാകുമായിരുന്നുളളു.

വിരമിക്കാനുള്ള തീരുമാനം എളുപ്പല്ല, എനിക്ക് 33 വയസ്സായി. ഇനി എന്റെ മുഴുവന്‍ ശ്രദ്ധയും ക്ലബിന് നല്‍കണം ബയേണ്‍ മ്യൂണിക് താരം വ്യക്തമാക്കി.
2003 ഏപ്രിലില്‍ ഹോളണ്ട് ടീമില്‍ അരങ്ങേറിയ റോബന്‍ 96 തവണ കളത്തിലിറങ്ങി 37 ഗോള്‍ നേടിയിട്ടുണ്ട്. നെതര്‍ലാന്റ് ഫുട്ബാളിലെ എക്കാലത്തേം ഗോള്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. 2010ലെ ലോകപ്പില്‍ റോബന്റെ നേതൃത്വത്തില്‍ നെതര്‍ലന്‍ഡ് ടീം ഫൈനലിലെത്തിയിരുന്നു. അന്ന് സ്‌പെയിനോടാണ് ഹോളണ്ട് തോറ്റത്.
 
Other News in this category

 
 




 
Close Window