Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സരിതയെ പീഡിപ്പിച്ചവരെ ശിക്ഷിക്കുമെന്നു പറഞ്ഞിട്ടും മലപ്പുറത്തെ വേങ്ങരയില്‍ 70 ശതമാനം പോളിങ്
reporter
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മികച്ച പോളിങ്. പോളിങ് അവസാനിക്കുമ്പോള്‍ 70 ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയത്. വേങ്ങര മണ്ഡലത്തില്‍പ്പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു പോളിങ്.

വൈകിട്ട് ആറുവരെയായിരുന്നു വോട്ടു ചെയ്യാന്‍ അവസരം. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടിങ്ങിനായി തയാറാക്കിരുന്നത്.

രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി 40,259 വോട്ടുകളുടെ ഭൂരിപക്ഷമാണു നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ഭൂരിപക്ഷം 38,057. ഈ ഭൂരിപക്ഷത്തിലേക്കെത്താന്‍ ഖാദറിനു കഴിയുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ നേടിയ 34,124 വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഉറപ്പാണെന്ന് എല്‍ഡിഎഫ് പറയുന്നു (ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ട് കുറഞ്ഞിരുന്നു: 33,275). അട്ടിമറിയാണ് എല്‍ഡിഎഫ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 7,055 വോട്ടുകള്‍ താമരയിലൊതുക്കിയ ബിജെപിക്ക് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞു – 5,952. കഴിഞ്ഞ തവണ 3,049 വോട്ട് നേടിയ എസ്ഡിപിഐയും നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.
 
Other News in this category

 
 




 
Close Window