Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മാര്‍ത്താണ്ഡം കായല്‍ നികത്തല്‍: സ്റ്റോപ് മെമ്മോ നടപ്പാക്കണമെന്നു ഹൈക്കോടതി
REPORTER

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്ന് ഹൈക്കോടതി. സ്റ്റോപ് മെമ്മോ കര്‍ശനമായും നടപ്പാക്കണം. മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദേശം. കായല്‍ നികത്തിയ മണ്ണു നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ടു നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യൂ വകുപ്പ് ഉറപ്പുവരുത്തണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്നു കോടതി കേസ് പരിഗണിച്ചത്.

കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റാംസര്‍ മേഖലയായ കുട്ടനാട്ടിലാണ് മാര്‍ത്താണ്ഡം കായല്‍.b

കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേര്‍ക്കു പട്ടയം നല്‍കിയിരുന്നു. കൃഷി ചെയ്യാന്‍ 95 സെന്റ് പാടശേഖരവും ഉടമകള്‍ക്കു താമസിക്കാന്‍ അഞ്ചു സെന്റ് പുരയിടവുമാണു നല്‍കിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറംബണ്ടിനോടും അകംബണ്ടിനോടും ചേര്‍ന്നാണു നല്‍കിയത്. രണ്ടു പുരയിടങ്ങളുടെ ഇടയില്‍ ഒന്നര മീറ്റര്‍ പൊതുവഴിയുണ്ട്. ഇതില്‍ പെട്ട 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്. പുരയിടം നികത്തിയ കൂട്ടത്തില്‍ പ്ലോട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണു സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 

 
Other News in this category

 
 




 
Close Window