Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ കേന്ദ്രമന്ത്രിയുടെ മകനും തന്നെ ഉപകയോഗിച്ചു: സരിത എസ് നായര്‍
REPORTER

തിരുവനന്തപുരം: സോളാര്‍ കേസില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സരിത എസ് നായര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമുഖ വ്യക്തിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത്. അവരുടെ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവര്‍ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ മാത്രമല്ല ഇവര്‍ക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചു. ഇതിലെ ഒന്ന് രണ്ട് കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 

കേന്ദ്രമന്ത്രിയുടെ മകന്‍ മാത്രമല്ല അന്യ സംസ്ഥാനത്തില്‍ നിന്നുള്ളവരടക്കം ഇതില്‍ ഉള്‍പെട്ടിട്ടുണ്ട്. തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാന്‍സായി ചെയ്ത് പോരുന്നുണ്ടായിരുന്നു. പലര്‍ക്കും തന്റെ ബന്ധം ഉപയോഗിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു. അങ്ങനെ താന്‍ ഇതില്‍ കരുവാകുകയായിരുന്നുവെന്നും സരിത പറഞ്ഞു.

 
Other News in this category

 
 




 
Close Window