Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
സിനിമ
  Add your Comment comment
കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകന്‍ നിവിന്‍ പോളി
reporter
കമ്മട്ടിപ്പാട'ത്തിന് ശേഷം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍.നാരായണ പിള്ള എന്ന എന്‍.എന്‍.പിള്ളയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനാവുന്നത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായിരുന്ന ബുധനാഴ്ചയാണ് രാജീവ് രവി പ്രോജക്ട് പ്രഖ്യാപിച്ചത്.
അമല്‍ നീരദ് ചിത്രം 'ഇയ്യോബിന്റെ പുസ്തക'ത്തിന് രചന നിര്‍വ്വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
 
Other News in this category

 
 




 
Close Window