Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
10 മാസം; നൂറ് ഹര്‍ത്താല്‍: നാണക്കേടിന്റെ നാടായി കേരളം
reporter
പത്തു മാത്തിനുള്ളില്‍ ഹര്‍ത്താലുകള്‍ കേരളത്തിലെ ജനം നേരിട്ടത് 99 ഹര്‍ത്താല്‍. അടുത്ത പതിനാറിനു യുഡിഎഫ് ഒരു ഹര്‍ത്താല്‍ കൂടി നടത്തുമ്പോള്‍ നൂറു തിയകും. ഹര്‍ത്താല്‍ നടത്തിയതിന്റെ എണ്ണം പാര്‍ട്ടികള്‍ പ്രകാരം ഇങ്ങനെ. ബിജെപിയും അനുബന്ധ സംഘടനകളും: 38. സിപിഎം: 14. യുഡിഎഫ്: 14
ജനുവരി ഒന്നു മുതലുള്ള 280 ദിവസങ്ങളില്‍ 79 ദിവസങ്ങളിലും കേരളത്തില്‍ ഒരിടത്തോ ഒന്നില്‍ കൂടുതല്‍ ഇടങ്ങളിലോ ഹര്‍ത്താലായിരുന്നു. സംസ്ഥാന ഹര്‍ത്താലുകള്‍ രണ്ടെണ്ണമാണു നടന്നത്. ബാക്കി തൊണ്ണൂറ്റിയേഴും പ്രാദേശികം.

ഏറ്റവുമധികം ഹര്‍ത്താലുകള്‍ നടന്നതു ജൂണിലാണ് 21. ജൂലൈയില്‍ പത്തൊന്‍പതും ജനുവരിയില്‍ പതിനഞ്ചും നടന്നു. നാലിലധികം പ്രദേശങ്ങളില്‍ ഹര്‍ത്താലുകള്‍ നടന്ന ദിവസമുണ്ട്. ഹര്‍ത്താലുകള്‍ക്കെതിരെയുള്ള കൂട്ടായ്മയായ 'സേ നോ ടു ഹര്‍ത്താല്‍' ആണു കണക്കു പ്രസിദ്ധീകരിച്ചത്.
 
Other News in this category

 
 
 
Close Window