Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
കായികം
  Add your Comment comment
സിനിമാ താരങ്ങള്‍ ഇക്കുറി ഗോവയില്‍ കളിക്കും
reporter
ക്രിക്കറ്റിന്റെ താരപ്പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. വിവിധ ഭാഷകളിലെ സിനിമാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഏഴാം സീസണിനായുള്ള ഒരുക്കങ്ങള്‍ക്കു ഗോവയില്‍ തുടക്കം. ഇതിന്റെ ആദ്യപടിയെന്നൊണം ടീം ഉടമകളുടെയും പ്രധാന കളിക്കാരുടെയും യോഗം ഗോവയില്‍ നടന്നു.

കേരള സ്‌ട്രൈക്കേഴ്‌സ്, ചെന്നൈ റൈനോസ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, തെലുങ്കു വാരിയേഴ്‌സ്, ഭോജ്പുരി ദബാംഗ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ഷേര്‍ ദേ പഞ്ചാബ് എന്നീ ടീമുകളാണ് സിസിഎല്ലില്‍ മാറ്റുരയ്ക്കുക. തമിഴ് നടന്‍ രാജ്കുമാര്‍ സേതുപതിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ. പൂച്ച സന്യാസി എന്ന സിനിമയിലൂടെ മലയാളത്തിലെത്തി അന്‍പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള രാജ്കുമാര്‍, മലയാളത്തിന്റെ കമല്‍ഹാസന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഡിസംബര്‍ ആദ്യവാരം തുടങ്ങി തുടര്‍ച്ചയായി 12 ദിവസം മല്‍സരങ്ങളുണ്ടാകും. എന്നാല്‍ കൃത്യമായ തീയതി തീരുമാനമാകുന്നതേയുള്ളൂ. മല്‍സര വേദികളെക്കുറിച്ചും വരുദിവസങ്ങളില്‍ തീരുമാനമാകും. ആദ്യ രണ്ടു സീസണുകള്‍ക്കു ശേഷം പകിട്ടുകുറഞ്ഞു പോയ സിസിഎല്‍ വീണ്ടും ആരാധകശ്രദ്ധയില്‍ എത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.
 
Other News in this category

 
 




 
Close Window