Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗാര്‍ഹിക പീഡനം: പരാതി ശരിയായി പരിശോധിക്കണം, എന്നിട്ടുമതി നടപടി
REPORTER

തിരുവനന്തപുരം: സ്ത്രീകള്‍ നല്‍കുന്ന ഗാര്‍ഹിക പീഡനപരാതികളില്‍ തിടുക്കത്തില്‍ നടപടിയെടുക്കെരുതെന്നു പൊലീസ് മേധാവിയുടെ നിര്‍ദേശം. കുടുംബക്ഷേമസമിതികള്‍ മുഖേന അന്വേഷിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂവെന്നും പൊലീസുകാര്‍ക്കുള്ള സര്‍ക്കുലറില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. വ്യാജപരാതികള്‍ വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണു നടപടി.

ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ വിവാഹിതരായ സ്ത്രീകള്‍ നല്‍കുന്ന പരാതിയില്‍ കേസെടുക്കുന്നത് ഐപിസി 498ാം വകുപ്പ് പ്രകാരമാണ്. എന്നാല്‍ ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിലയിരുത്തലില്‍ അതു തടയാനായി സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു ഗാര്‍ഹിക പീഡനപരാതി സത്യമാണെന്നു ബോധ്യപ്പെട്ടശേഷം കേസെടുത്താല്‍ മതിയെന്ന ഡിജിപിയുടെ നിര്‍ദേശം.

എസ്പിമാരടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെയാണ്. സ്റ്റേഷനില്‍ ലഭിക്കുന്ന ഇത്തരം പരാതികളെല്ലാം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബക്ഷേമസമിതിക്കു കൈമാറണം. പരാതിയിലെ കക്ഷികളെ ബന്ധപ്പെട്ടു കാര്യങ്ങളന്വേഷിച്ച ശേഷം ഒരുമാസത്തിനുള്ളില്‍ സമിതി പൊലീസിനു റിപ്പോര്‍ട്ട് നല്‍കണം.

ആ റിപ്പോര്‍ട്ട് പ്രകാരം മാത്രമേ അറസ്റ്റ് പോലുള്ള നടപടി സ്വീകരിക്കാവൂ. പ്രതികള്‍ വിദേശത്താണങ്കില്‍ ഉടന്‍ തന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കുക, റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുക പോലുള്ള കടുത്ത നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ മരണവും പ്രത്യക്ഷമായ മര്‍ദനവും പോലുള്ള കേസുകളാണങ്കില്‍ ഇത്തരം നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സ്റ്റേഷനിലും ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കലുറിലുണ്ട്. 

 
Other News in this category

 
 




 
Close Window