Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ടു
REPORTER

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു തീരുമാനമെടുത്തത്.

പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് മുന്‍പു വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനാല്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നതു പരിഗണിക്കുമെന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനും ജൂലൈ 11നും കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നെങ്കില്‍തന്നെ വിശദമായ വിധിന്യായമെഴുതിയാവും അതു ചെയ്യുകയെന്നും ജൂലൈയില്‍ കോടതി പറഞ്ഞിരുന്നു.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25, 26 വകുപ്പുകളുടെ അടിസ്ഥാനത്തിലാണു തങ്ങള്‍ വിഷയം പരിശോധിക്കുന്നതെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ രീതി ഭരണഘടനാപരമായി ശരിയാണോ എന്നതു മാത്രമാണു തങ്ങളുടെ മുന്നിലുള്ള വിഷയമെന്ന നിലപാട് ആവര്‍ത്തിച്ച കോടതി, ഒരുകൂട്ടര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതു പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window