Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
12 വയസ്സില്‍ പെണ്‍കുട്ടിയുടെ കല്യാണം നിശ്ചയിച്ചു; ജീവിതത്തിനു വേണ്ടി കോടതിയിലെത്തിയ പെണ്‍കുട്ടിക്കു നീതി ലഭിച്ചു
reporter
കഥയും കാര്യവുമൊക്കെ തിരിച്ചറിയാന്‍ പറ്റുന്നതിനു മുന്‍പേ കല്യാണം നിശ്ചയിച്ച പെണ്‍കുട്ടി ജീവിത വിജയം നേടി. പരമ്പരാഗത ആചാര പ്രകാരം രക്ഷിതാക്കള്‍ വിവാഹം നിശ്ചയിച്ച് സ്വന്തം ജീവിതം തുലയുമെന്ന് ഉറപ്പായപ്പോള്‍ അവള്‍ കോടതിയില്‍ അഭയം തേടി.
2010 ല്‍ വിവാഹം കഴിക്കുമ്പോള്‍ രണ്ട്‌പേര്‍ക്കും 12 വയസ്സായിരുന്നു. പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്ന തന്നെ നിര്‍ബന്ധിച്ച് മദ്യപാനിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള തീരുമാനമായിരുന്നെന്നാണ് കേസ് ജയിച്ചതിന് ശേഷം പെണ്‍കുട്ടി പ്രതികരിച്ചത്.
ശൈശവ വിവാഹം റദ്ദാക്കാനുള്ള അപേക്ഷയില്‍ കോടതിക്ക് തുണയായത് ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. സുശീല ബിഷ്‌ണോയ് എന്ന കൗമാരക്കാരിയാണ് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2010 ല്‍ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് 12 വയസ് ഉണ്ടായിരുന്നൊള്ളൂവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് തന്നെ വിവാഹം കഴിപ്പിച്ചതെന്നും സുശീല പറഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനം സഹിക്കാവുന്നതിലപ്പുറമാണെന്നും അയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും സുശീല കോടതിയെ അറിയിച്ചു.
എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വിവാഹ നിശ്ചയം മാത്രമേ നടന്നിട്ടൊള്ളൂ എന്ന് ഭര്‍ത്താവ് വാദിച്ചതോടെ കോടിതിക്ക് തീരുമാനമെടുക്കാനായില്ല. എന്നാല്‍ കോടതിയില്‍ സുശീലയെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൃതി ഭാരതി, ഫെയ്‌സ്ബുക്കില്‍ ഭര്‍ത്താവ് ഷെയര്‍ ചെയ്ത വിവാഹ ഫോട്ടോകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഫോട്ടോകള്‍ക്ക് താഴെ വിവാഹത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള സുഹൃത്തുക്കളുടെ കമെന്റുകളും കോടതിയെ കാണിച്ചു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കണ്ട കോടതി സുശീലയുടെ വിവാഹം തിങ്കളാഴ്ച്ച റദ്ദാക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window