Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
വള്ളുവനാട്ടിലെ ചാവേറായി മമ്മൂട്ടിയുടെ കിടിലന്‍ സിനിമ : ചിത്രത്തിന്റെ പേര് മാമാങ്കം
reporter
പ്രത്യേകതകള്‍ ഏറെയുള്ള പ്രോജക്ടിനെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് മമ്മൂട്ടി തന്നെ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
ചിത്രത്തിന്റെ പേര് 'മാമാങ്കം'. മമ്മൂട്ടി ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചു. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ ഏറെ സന്തോഷമുണ്ടെന്നും മമ്മൂട്ടി എഴുതുന്നു.

പതിനേഴാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സജീവ് പിള്ളയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന ഉത്സവത്തില്‍ പടവെട്ടാന്‍ എത്തിയിരുന്ന യോദ്ധാക്കളിലേക്കാവും ചിത്രം ക്യാമറ തിരിയ്ക്കുക. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് അണിയറക്കാര്‍ സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

'വടക്കന്‍ വീരഗാഥ'യും 'പഴശ്ശിരാജ'യും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഹരിഹരന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു വടക്കന്‍പാട്ട് സിനിമ കൂടി ഒരുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 'പയ്യംപിള്ളി ചന്തു'വിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമയ്ക്ക് സംവിധായകന്‍ രഞ്ജിത്താണ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ചര്‍ച്ച പുരോഗമിക്കുന്നതേയുള്ളുവെന്നും അനൗണ്‍സ്‌മെന്റ് ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഹരിഹരന്‍ പ്രതികരിച്ചിരുന്നു.
മാമാങ്കം പശ്ചാത്തലമാക്കിയുള്ള ഒരു ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയുടെ ഭാവി പ്രോജക്ടുകളില്‍ ഒന്നായി ഏറെക്കാലമായി സിനിമാവൃത്തങ്ങളില്‍ കേട്ടുകേള്‍വിയുള്ള ഒന്നാണ്. സംവിധായകനോ മറ്റ് സാങ്കേതിക പ്രവര്‍ത്തകരോ താരങ്ങളോ ആരെല്ലാം എന്നത് വാര്‍ത്തകളിലേക്ക് വരാതിരുന്നപ്പോള്‍ നിര്‍മ്മാതാവിന്റെ പേര് മാത്രമാണ് കേട്ടത്. വേണു കുന്നംപിള്ളി ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ സംവിധായകന്റെ പേര് കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചു. നവാഗതനായ സജീവ് പിള്ള ചിത്രം സംവിധാനം ചെയ്യുമെന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍.
 
Other News in this category

 
 




 
Close Window