Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
കായികം
  Add your Comment comment
രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി
reporter
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി. നാല് വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ തകര്‍ത്തത്. 106 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ഗുജറാത്തിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ കേരളത്തിനായി എന്നത് മാത്രമാണ് മത്സരത്തില്‍ കേരളത്തിന്റെ നേട്ടം.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേനയും ഏആര്‍ ചന്ദ്രനും ആണ് കേരളത്തിനായി പൊതുതി നോക്കിയത്. സച്ചിന്‍ ബേബി ഒരു വിക്കറ്റും കേരളത്തിനായി നേടി.

30 റണ്‍സെടുത്ത പഞ്ചാലും 21 രണ്‍സെടുത്ത മേറലും ഗുജറാത്ത് നിരയില്‍ ടോപ് സ്‌കോററായി. നായകന്‍ പാര്‍ത്ഥീവ് പട്ടേല്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്‌സിലും 203 റണ്‍സിന് കേരളം പുറത്തായതോടെയാണ് വിജയലക്ഷ്യം 105 ആയി ചുരുങ്ങിയത്.
 
Other News in this category

 
 




 
Close Window