Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കാര്‍ട്ടൂണ്‍ ഗെയിമിനു പകരം അവന്‍ ഓണ്‍ലൈന്‍ വ്യാപാരം കളിച്ചു. ബന്ധുവില്‍ നിന്നു കുറച്ചു പണം കടം വാങ്ങി നടത്തിയ കച്ചവടത്തില്‍ ലാഭം 103 കോടിയായി. അവന്റെ അച്ഛനു പോലും അത്ര സമ്പാദിക്കാനായിട്ടില്ല...
reporter
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒഴിവുസമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി ബിസിനസ് നടത്തിയ ഇന്ത്യ വംശജനായ വിദ്യാര്‍ഥി കോടീശ്വരനായി. അക്ഷയ് റുപറേലിയയാണ് ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്തു തന്നെ മൊബൈലില്‍ തുടങ്ങിയ ഓണ്‍ലൈന്‍ കച്ചവടം വന്‍ വിജയത്തിലെത്തുകയായിരുന്നു.

ബ്രിട്ടണിലെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തെ അറിയപ്പെടുന്ന വ്യക്തിയാണ് അക്ഷയ്. കേവലം 16 വര്‍ഷം കൊണ്ടാണ് അക്ഷയ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അക്ഷയ് തന്റെ ബിസിനസില്‍ നിന്ന് സ്വന്തമാക്കിയത് 12 ദശലക്ഷം പൗണ്ടാണ് (ഏകദേശം 103.3 കോടി രൂപയാണ്). പന്ത്രണ്ട് മാസത്തിനിടെ ഏകദേശം 10 കോടി പൗണ്ട് മൂല്യം വരുന്ന വീടുകളാണ് റിയല്‍എസ്റ്റേറ്റ് ബിസിനസിലൂടെ വില്‍പന നടത്തിയത്.

ബന്ധുക്കളില്‍ നിന്ന് വാങ്ങിയ 7000 പൗണ്ട് നിക്ഷേപിച്ചാണ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ 12 പേര്‍ ജീവനക്കാരായുണ്ട്. സ്‌കൂളില്‍ പോകുന്ന സമയത്ത് കസ്റ്റമര്‍ കെയര്‍ സര്‍വീസ് കൈകാര്യം ചെയ്യാന്‍ ജോലിക്കാരെ നിയമിച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ എല്ലാം അക്ഷയ് തന്നെ ചെയ്യും. വീടുകള്‍ക്ക് പുറമെ സ്ഥലവും മറ്റു പ്രോപ്പര്‍ട്ടികളും ഓണ്‍ലൈവഴി വില്‍ക്കുന്നുണ്ട്. doorsteps.co.uk എന്ന വെബ്‌സൈറ്റ് വഴിയാണ് കച്ചവടം.
 
Other News in this category

 
 




 
Close Window