Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
കത്രീന കൈഫ് ശരീരം കൊണ്ടു നടക്കുന്നതില്‍ അസൂയ മൂത്ത പെണ്ണുങ്ങള്‍ ബോളിവുഡില്‍ ഒരുപാടുണ്ട്. കഷ്ടപ്പെട്ടാണ് അതു നേടുന്നത്. ജിം, യോഗ, ഡയറ്റിങ്, നീന്തല്‍, സൈക്ലിങ്... സൗന്ദര്യ രഹസ്യങ്ങള്‍ കത്രീന തുറന്നു പറയുന്നു
reporter
ബാര്‍ബി ഡോളിന്റേതുപോലുള്ള ചുണ്ടും അതിനെക്കാള്‍ വടിവൊത്ത ശരീരവും. ബ്രിട്ടിഷ് ഇന്ത്യന്‍ താരം കത്രിന കൈഫിനു മാത്രം അവകാശപ്പെട്ടതാണ് ഈ കോംപ്ലിമെന്റ്. ശീതളപാനീയ പരസ്യത്തില്‍ കത്രീന മാമ്പഴം കടിച്ചു തിന്നുന്നതു കണ്ടിട്ട് വായില്‍ വെള്ളമൂറാത്തവരായി ആരുണ്ട്. അത്ര മൃദുലമാണ് ആ ചര്‍മം. അത്ര ഭംഗിയാണ് ആ ചുണ്ടുകള്‍ക്ക്. വെണ്ണ തോല്‍ക്കുന്ന ചര്‍മവും മനോഹരമായ ഉടലും എങ്ങനെ നിലനിര്‍ത്തുന്നു എന്നു ചോദിച്ചാല്‍ കത്രീനയ്ക്ക് ഒറ്റ ഉത്തരം മാത്രം. സ്ട്രിക്ട് ഡയറ്റ്, ആവശ്യത്തിന് വര്‍ക് ഔട്ട്, യോഗ, നീന്തല്‍, സൈക്ലിങ്.

174 സെന്റീമീറ്റര്‍ ഉയരമുള്ള കത്രിനയ്ക്ക് ഭാരം വെറും 56 കിലോഗ്രാം മാത്രം. 34–ാം വയസിലും 17ന്റെ തിളക്കത്തില്‍ നില്‍ക്കാന്‍ കാരണം കൃത്യമായ ആരോഗ്യ പരിപാലനം തന്നെ.

രാവിലെ ഉണര്‍ന്നാലുടന്‍ മൂന്നു ഗ്ലാസ് വെള്ളം കുടിച്ചാണു കത്രീനയുടെ ദിനം ആരംഭിക്കുന്നത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് കട്ട് ഫ്രൂട്‌സും വേവിച്ച പച്ചക്കറികളും സാലഡും ഉള്‍പ്പെടുത്തിയ മാക്രോ ബയോട്ടിക് ഡയറ്റാണ് കത്രിനയുടെ സൗന്ദര്യ ആരോഗ്യ രഹസ്യമെന്നു പറയാം. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീന്റെ അളവു കൂടിയ ഭക്ഷണമാണ് കൂടുതല്‍. വറുത്ത ഭക്ഷണം ഒരിക്കലും കഴിക്കില്ല. കൊഴുപ്പു കലര്‍ന്ന ഭക്ഷണവും കഴിവതും ഒഴിവാക്കും.

ഓട് മീല്‍, സീരില്‍സ്, മുട്ടയുടെ വെള്ള, ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് എന്നിവ ഉണ്ടാകും പ്രഭാതഭക്ഷണത്തില്‍. ഗ്രില്‍ഡ് ഫിഷും ബ്രൗണ്‍ ബ്രെഡും ബട്ടറും വേവിച്ച പച്ചക്കറികളുമാണ് ഉച്ചഭക്ഷണം. അല്ലെങ്കില്‍ ഒരു കപ്പ് ചോറിനൊപ്പം വേവിച്ച പച്ചക്കറികളും ഒരു പ്ലേറ്റ് സാലഡും. വൈകുന്നേരം കട്ട് ഫ്രൂട്‌സും ഡ്രൈ ഫ്രൂട്‌സും. ഒപ്പം പീനട്ട് ബട്ടര്‍ തേച്ച രണ്ടു കഷണം ബ്രൗണ്‍ ബ്രെഡ്. രാത്രി ഭക്ഷണത്തില്‍ കാര്‍ഹോഹൈഡ്രേറ്റ് തീരെ ഉണ്ടാകില്ല. സൂപ്പ്, ഫിഷ്, ചപ്പാത്തി, ഗ്രില്‍ഡ് വെജിറ്റബിള്‍ എന്നിവ ഉണ്ടാവും. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പേ ഭക്ഷണം കഴിക്കും.

ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യും. ജിം ട്രെയിനര്‍ യസ്മിന്‍ കരാച്ചിവാലയുടെ നിര്‍ദേശമനുസരിച്ച് റണ്ണിങ്, ഐസോ പ്ലാങ്കിങ്, സൈക്ലിങ്, ലൈറ്റ് വെയിറ്റ് ട്രെയിനിങ് ഉള്‍പ്പെടെ സ്ഥിരമായി ചെയ്യും. ദിവസവും ജോഗിങ് ചെയ്യും. അവസരം കിട്ടുമ്പോഴൊക്കെ ബീച്ച് ജോഗിങ് ചെയ്യും.
 
Other News in this category

 
 




 
Close Window