Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
മലയാള സിനിമാ നടി സജിത മഠത്തില്‍ ഫേസ് ബുക്കില്‍ എഴുതിയ പോസ്റ്റിന് അശ്ലീല കമന്റുകളുടെ പെരുമഴ. ട്യൂഷന്‍ മാസ്റ്റര്‍ മുതല്‍ അടുത്ത ബന്ധു വരെ തന്നോടു ചെയ്ത ലൈംഗിക ദുഷിപ്പുകളാണ് സജിത തുറന്നെഴുതിയത്...
reporter
ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടുവെന്ന നടി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന 'മി ടൂ' ക്യാമ്പയിന്റെ ഭാഗമായായിരുന്നു സജിതയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ എഴുതിയ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സജിതാ മഠത്തില്‍ വ്യക്തമാക്കുന്നു. തന്റെ സുഹൃത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി തന്റെ പേജിലും ചേര്‍ത്തതാണെന്നും അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും സജിതാ മഠത്തില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ് 'എന്തു പറ്റി 'എന്ന സ്‌നേഹാന്വേഷണങ്ങള്‍ വേറെയും 'എന്റെ സുഹൃത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.



എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ #Metoo കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹൃത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്ത്രീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു.


ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം, എന്റെ പിഴ

ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ, എന്റെ പിഴ

ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പൊലീസ് സ്റ്റേഷനില്‍ പോവേണ്ടതായിരുന്നു., എന്റെ പിഴ

ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത് , എന്റെ പിഴ

തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്, എന്റെ പിഴ

ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും, എന്റെ പിഴ

ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും, എന്റെ പിഴ
 
Other News in this category

 
 




 
Close Window