Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ഭാഗ്യം നോക്കാന്‍ അമ്മൂമ്മ നാണയം ടോസിട്ടു; അത് എന്‍ജിനില്‍ പോയി വീണു: സര്‍വീസ് റദ്ദാക്കി
reporter
ആങ്ഖിങ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സതേണ്‍ ചൈന എയര്‍ലൈന്‍ കമ്പനിയുടെ വിമാനമാണ് ഇവരുടെ ഭാഗ്യം പരീക്ഷിക്കലില്‍ കുടുങ്ങിയത്. ഇവര്‍ എറിഞ്ഞ നാണയം വിമാന എഞ്ചിനിലേക്ക് വീഴുകയായിരുന്നു. വിമാനം ടേക്ക് ഓഫിനായി തയ്യാറെടുക്കുമ്പോഴാണ് വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരി നാണയങ്ങള്‍ എറിഞ്ഞ് ഭാഗ്യം നോക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് എറിഞ്ഞ ഒമ്പത് നാണയങ്ങള്‍ കണ്ടെത്തി. എഞ്ചിനിനുള്ളില്‍ നാണയം കുടുങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ക്കായി വിമാനം മാറ്റി. ഇതോടെ മറ്റുയാത്രക്കാരുടെ യാത്രയും ഇവര്‍ മൂലം മുടങ്ങി. നാണയം എറിഞ്ഞ 76 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തയിട്ടില്ല. ചൈനയില്‍ വിമാനയാത്ര ഭയക്കുന്നവര്‍ നാണയങ്ങള്‍ എറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാറുണ്ട്.

ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വ്യോമയാന ഉദ്യോഗസ്ഥര്‍ക്കും തലവേദനയാകുന്ന വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവരികയും ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ 80 കാരി ഇതേപോലെ നാണയമെറിഞ്ഞത് വിമാനയാത്ര തടസ്സപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാഗ്യം പരിശോധിക്കാന്‍ നാണയം എറിഞ്ഞ് നോക്കുന്ന പതിവ് ലോകത്ത് പലരിലുമുണ്ട്. എന്നാല്‍ എറിയുന്ന നാണയം വരുത്തിവയ്ക്കുന്നത് ചില്ലറ കുഴപ്പങ്ങളൊന്നുമല്ല. ചൈനയില്‍ 76 കാരി വിമാനയാത്ര തുടങ്ങുന്നതിന് മുമ്പ് നാണയം എറിഞ്ഞ് ഭാഗ്യം നോക്കിയതാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഭാഗ്യം പരീക്ഷിക്കാന്‍ നോക്കിയ നാണയം ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിച്ച് ഇവര്‍ യാത്ര തടസപ്പെടുത്തിയ വിമാനത്തിന്റെ പേര് ലക്കി എയര്‍ എന്നായിപ്പോയത് തികച്ചും യാദൃശ്ചികം മാത്രം.
 
Other News in this category

 
 




 
Close Window