Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
ഉറുഗ്വയില്‍ നിയമബിരുദം നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് മിഷേല്‍. അവര്‍ക്കുള്ള വിവാഹ നിയമത്തിലും മിഷേല്‍ പങ്കാളിയാണ്. കമ്യൂണിസ്റ്റ് സെനറ്റര്‍ക്കു പകരമാണ് മിഷേല്‍ അധികാരം ഏല്‍ക്കുന്നത്.
reporter
ഉറുഗ്വേയില്‍ സെനറ്റ് പദവിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ചുമതലയേറ്റു. മിഷേല്‍ സ്വാരസ് എന്ന അഭിഭാഷകയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഉറുഗ്വന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചരിത്രപരമായ മുഹൂര്‍ത്തിന് നിമിത്തമായത്.
എല്‍ജിബിറ്റികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുമെന്ന് മിഷേല്‍ പറഞ്ഞു. ഒരു ശതമാനം സര്‍ക്കാര്‍ ജോലി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉറപ്പു വരുത്തുമെന്നും സ്ഥാനമേറ്റ ശേഷം പറഞ്ഞു. ഉറുഗ്വായില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട. എങ്കിലും വിവേചനം നിലനില്‍ക്കുന്നുണ്ട്. തനിക്ക് 15 വയസുള്ളപ്പോഴാണ് ആണ്‍ശരീരത്തില്‍ പെണ്‍മനസുമായി ജീവിക്കുന്ന ഒരാളാണെന്ന് മനസിലാക്കിയത്. വീട്ടുകാര്‍ കൂടെ നിന്നെങ്കിലും സഹപാഠികളോ അധ്യാപകരോ പൂര്‍ണമായും പിന്‍തുണച്ചില്ല. ആ ദിവസങ്ങള്‍ വേദന നിറഞ്ഞതായിരുന്നു. ഉന്നത വിജയം നേടി നിയമബിരുദം നേടിയ സ്വാരസ് പറഞ്ഞു.
ഉറുഗ്വായില്‍ ആദ്യ നിയമബിരുദം നേടിയ ട്രാന്‍സ്‌ജെന്‍ഡറും മിഷേലാണ്. ട്രാന്‍ജെന്‍ഡറുകളുടെ വിവാഹ നിയമനിര്‍മാണത്തിലും മിഷേല്‍ പങ്കാളിയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സെനറ്റര്‍ മാര്‍കോസ് കരാമ്പുളക്ക് പകരമാണ് മിഷേല്‍ സ്വാരസ് ചുമതലയേറ്റത്.
 
Other News in this category

 
 




 
Close Window