Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
Teens Corner
  Add your Comment comment
ലോകത്ത് ഏറ്റവും മികച്ച 100 ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയിലെ 6 ഹോട്ടലുകള്‍ ഇടംപിടിച്ചു. ഗ്രാമങ്ങളാണ്, ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ഭംഗി...
reporter

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആറ് ഹോട്ടലുകള്‍. ട്രാവല്‍ + വിനോദം മാസിക പുറത്തുവിട്ട ആഗോളതലത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ ഹോട്ടലുകളും ഇടംപിടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വായനക്കാരുടെ തെരഞ്ഞെടുപ്പിന്റെയും വോട്ടിങ്ങിന്റെയും അടിസ്ഥാത്തിലാണ് പട്ടിക തയ്യാറാക്കിയത്. പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടായ ഇന്തൊനീഷ്യന്‍ ദ്വീപിലെ നിഹി സുബ ഐലന്റാണ് പട്ടികയില്‍ മുന്‍പന്തിയില്‍. കടലിന് അഭിമുഖമായി കിടക്കുന്ന ഈ ഹോട്ടല്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ഏറെ വ്യത്യസ്തമായ അനൂഭൂതികളും പകരും. ഹോട്ടലുകളുടെ സൗകര്യങ്ങള്‍, സ്ഥലം, സേവനം, ഭക്ഷണം, ലൊക്കേഷന് എന്നിവ കണക്കിലെടുത്താണ് മികച്ചവയെ തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ 17 ഹോട്ടലുകള്‍ മാത്രമേ നഗരത്തില്‍ സ്ഥിതി ചെയ്യുന്നവയുള്ളൂ എന്നത് ആശ്ചര്യകരമായ വസ്തുതയാണ്. പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ആറ് ഹോട്ടലുകളില്‍ അഞ്ച് ഹോട്ടലുകളും രാജസ്ഥാനിലാള്ളവയാണ്. ഇവയില്‍ രണ്ടെണ്ണം വീതം ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊന്ന് രണ്‍തമ്പൂരിലാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മറ്റൊരു മികച്ച ഹോട്ടല്‍. ജയ്പൂറിലെ ഒബ്‌റോയ് ഉഡിവില (68ാം സ്ഥാനം), ആഗ്രയിലെ ഒബര്‍വോ അമരവിലാസ്(69ാം സ്ഥാനം), ജയ്പൂരിലെ ഒബറോയ് രാജ്വിലാസ് (68ാം സ്ഥാനം), ജയ്പൂരിലെ താജ് ഹോട്ടലായ റാംബാഗ് പാലസ് (4368ാം സ്ഥാനം),ഉദയ്പൂരിലെ ലീല പാലസ് (43ാം സ്ഥാനം), രണ്‍തമ്പൂരിലെ ഒബ്രോയി വനവാസിലസ്(16ാം സ്ഥാനം).

 
Other News in this category

 
 




 
Close Window