Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
അമിത് നായകന്‍, തനുജ നായിക; ചിത്രം 'മെല്ലെ'
reporter
അമിത് ചക്കാലക്കല്‍, പുതുമുഖം തനുജ കാര്‍ത്തിക് എന്നിവര്‍ നായികാ നായകന്മാരാകുന്ന ചിത്രമാണ് മെല്ലെ. നവാഗതനായ ബിനു ഉലഹന്നാനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ത്രിലോക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി സി ഡേവിഡാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം സന്തോഷ് അണിമ. രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് വിജയ് ജേക്കബ്, ഡോ. ഡൊണാള്‍ഡ് എന്നിവര്‍ സംഗീതം നല്‍കുന്നു.
പട്ടണത്തില്‍ ഡോക്ടറായ റെജിയുടെയും, അച്ഛന്റെ തണലില്‍ ജീവിക്കുന്ന സാധാരണക്കാരിയായ ഉമയുടെയും പശ്ചാത്തലത്തില്‍ ജാതിയുടേയും മതത്തിന്റെയും പ്രായത്തിന്റേയും മതില്‍കെട്ടുകള്‍ തകര്‍ത്തുള്ള പ്രണയചിത്രമാണ് മെല്ലെ. ഹണി ബീ, കെയര്‍ ഓഫ് സൈറാ ബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അമിത്.
 
Other News in this category

 
 




 
Close Window