Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍ 27ന് തിയറ്ററുകളിലെത്തും; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു
reporter
മോഹന്‍ലാല്‍ നായകനാകുന്ന ക്രൈം ത്രില്ലര്‍ 'വില്ലന്‍' ഒക്‌ടോബര്‍ 27 ന് തിയേറ്ററില്‍ എത്തും. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പന്‍ ടെക്‌നീഷ്യന്‍സിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്. റോക്ക്‌ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വമ്പന്‍ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ അവിശ്വസനീയമായ രീതിയിലാണ് ഇപ്പോള്‍ വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നത്.
കൂടാതെ റിലീസ് ചെയ്യാന്‍ ഇനി അഞ്ച് ദിവസം ബാക്കി നില്‍ക്കെ 140 ഓളം ഫാന്‍സ് ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയ പുലിമുരുകന്‍ പോലും 125 ഫാന്‍സ് ഷോകള്‍ മാത്രമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ആരാധകര്‍ മുഴുവനും വളരെ ആവേശത്തോടെയാണ് വില്ലന്റെ വരവിനെ നോക്കിക്കാണുന്നത്.
 
Other News in this category

 
 




 
Close Window