Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിക്കാറുള്ളൂ: ജീവിതത്തില്‍ അഭിനയിച്ചിട്ടില്ലെന്ന് രജികാന്ത്
reporter
യഥാര്‍ത്ഥജീവിതത്തില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്ന് രജനീകാന്ത്. രജനീകാന്ത് നായകനായി ശങ്കര്‍ സംവിധാനം ചെയ്ത 2.0 യുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രജനി.
യഥാര്‍ത്ഥ ജീവിതം അഭിനയിക്കാനുള്ളതല്ല ജീവിക്കാനുള്ളതാണ്. 2.0 ഇന്ത്യന്‍ സിനിമയിലും ആഗോള സിനിമാ ലോകത്തും ഒരു ചരിത്രമാകും. സിനിമ തമിഴ് കലയോ ഇന്ത്യന്‍ കലയോ അല്ല. അത് ലോകകലയാണ്. ശാസ്ത്ര പശ്ചാത്തലത്തോടൊപ്പം സാമൂഹിക പ്രാധാന്യവുമുള്ള ചിത്രമാണ് 2.0 എന്നും രജനി പറഞ്ഞു.
രജനികാന്തില്‍ നിന്ന് പലതും പഠിക്കാനായിട്ടുണ്ടെന്നും ആ വ്യക്തിത്വത്തിന് മുന്നില്‍ നമിക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ശങ്കറിന്റെ 'എന്തിരന്‍' രണ്ടാംഭാഗമായ '2.0'യുടെ ആദ്യ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നതു മുതല്‍ രജനിയുടെ നായകകഥാപാത്രത്തോടൊപ്പം തന്നെ പ്രേക്ഷകാവേശമുണര്‍ത്തിയ വേഷമാണ് അക്ഷയ്കുമാറിന്റെ വില്ലനും.
 
Other News in this category

 
 




 
Close Window