Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
കര്‍ത്താവ് കാത്തുരക്ഷിക്കട്ടെ എന്ന വാക്കുകളോടെ നടന്‍ വിജയ് സ്വന്തം പേര് ജോസഫ് വിജയ് ആണെന്നു തുറന്നു പ്രഖ്യാപിച്ചു
reporter
മെര്‍സല്‍ വിവാദം കത്തിപ്പടരുമ്പോഴും കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ച് വിജയ്. ജിഎസ്ടി സംബന്ധിച്ച പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ഉയര്‍ത്തിയ എതിര്‍പ്പുകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചയായപ്പോഴൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന വിജയ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയു എന്ന ചിത്രത്തിലെ രംഗത്തിനെതിരെ ബിജെപി നേതാവ് എച്ച്. രാജ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിജയുടെ പേര് ജോസഫ് വിജയ് എന്നായതു കൊണ്ടാണ് എന്നുവരെ പ്രചരണം നടത്തിയിരുന്നു.
ജീസസ് സേവ് എന്ന വാക്യത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.
''ദിപാവലി റിലീസ് ആയി എത്തിയ ചിത്രമാണ് മെര്‍സല്‍, അത് പെട്ടന്നു തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴും വന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചെറിയ വിവാദങ്ങളുണ്ടായെങ്കിലും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. വിവാദത്തില്‍ കൂടെ നിന്ന എന്റെ സിനിമാ വ്യവസായ സുഹൃത്തുക്കള്‍, സഹ നടന്മാര്‍, സംവിധായകര്‍, നടികര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, രാഷ്ട്രീയ നേതാക്കള്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്റെ ആരാധകര്‍, പൊതുജനങ്ങള്‍, മെര്‍സലിന്റെ മുഴുവന്‍ ടീമിനും നന്ദി. ഈ ചിത്രം ഒരു ആവേശകരമായ വിജയമാക്കുന്നതിനായി എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.''-
എന്ന് നിങ്ങളുടെ സ്വന്തം വിജയ്.
 
Other News in this category

 
 




 
Close Window