Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫേസ് ബുക്കിലെ പോസ്റ്റ് ഇടാന്‍ ഏറെ വൈകാതെ പണം നല്‍കേണ്ടി വരും
reporter
പണം നല്‍കാത്ത നോണ്‍ പ്രൊമോട്ടെഡ് ഫേസ്ബുക്ക് പോസ്റ്റുകളെ ന്യൂസ് ഫീഡില്‍ നിന്നും ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇതിന്റെ മുന്നോടിയായി പുതിയ മാറ്റം പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. സ്ലോവാക്യ, സെര്‍ബിയ, ശ്രീലങ്ക തുടങ്ങിയ ആറോളം രാജ്യങ്ങളില്‍ പുതിയ സംവിധാനം പരീക്ഷണാര്‍ത്ഥം നിലവില്‍ വരുത്താനാണ് തീരുമാനം. പുതിയ മാറ്റം വരുന്നതോടെ നോണ്‍ പ്രൊമോട്ടഡ് പോസ്റ്റുകള്‍ സെക്കണ്ടറി ഫീഡായി മാറും.
ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള അനലിറ്റിക്‌സ് സര്‍വീസ് ക്രൌഡ് ടാങ്കിളിലെ (crowdtangle) കണക്കുകള്‍ പ്രകാരം പുതിയ മാറ്റം പരീക്ഷിച്ച രാജ്യങ്ങളില്‍ ഒറ്റ രാത്രികൊണ്ട് 60 പ്രമുഖ ഫേസ്ബുക്ക് പേജുകളില്‍ 65 മുതല്‍ 75 ശതമാനം വരെ പേജ് റീച്ച് കുറഞ്ഞിട്ടുണ്ട്. സ്ലൊവാക്യയില്‍ മാത്രം 60 ശതമാനം ഫെയ്‌സ്ബുക്ക് പേജുകള്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. ചെറിയ സൈറ്റുകളിലേയ്ക്കുള്ള ട്രാഫിക്ക് നഷ്ടവും ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റും കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു മാറ്റം സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന ചെറിയ പ്രസാധകരെ പ്രതികൂലമായി ബാധിക്കുമെന്ന സൂചനയാണിത്. പ്രത്യക്ഷത്തില്‍ വലിയ സൈറ്റുകളെ ഇത് ബാധിച്ചേക്കില്ല.


പണമടച്ച സൈറ്റുകള്‍കളുടെ പ്രമോഷന് ഇത് ബാധകമല്ല. അവ ന്യൂസ് ഫീഡില്‍ സാധാരണ പോലെതന്നെ ദൃശ്യമാകും. മാറ്റം വരുത്തുന്നത് പണമടക്കാത്ത ഫേസ്ബുക്ക് വീഡിയോകള്‍ അടങ്ങുന്ന സൈറ്റുകളെയാണ്. വലിയ സൈറ്റുകള്‍ക്ക് മാത്രം പ്രൊമോഷന്‍ നല്‍കുകയും ചെറിയ പ്രസാധകരെ പാടെ നശിപ്പിക്കുകയും ചെയ്യുന്ന നടപടിയാകും ഇത്.
 
Other News in this category

 
 




 
Close Window