Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
താജ്മഹല്‍ മുസ്ലിം പള്ളിയല്ല: അവിടെ വെള്ളിയാഴ്ച ആരാധന നടത്തുന്നതു നിര്‍ത്തലാക്കണമെന്ന് ആര്‍എസ്എസ്
reporter
താജ്മഹല്‍ വിവാദങ്ങള്‍ക്കിടെ വെള്ളിയാഴ്ചകളിലെ മുസ്ലീംപ്രാര്‍ത്ഥനകള് നിര്‍ത്തണമെന്ന് ആര്‍എസ്എസ്. സംഘത്തിന്റെ ചരിത്ര ഗവേഷണ വിഭാഗമായ അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതിയാണ് വെള്ളിയാഴ്ച്ചകളിലെ മുസ്ലിം പ്രാര്‍ഥനകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്.
ആര്‍എസ്എസിന്റെ നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായ ബാലമുകുന്ദ് പാണ്ഡെ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 'താജ്മഹല്‍ എന്നത് ഇന്ത്യയുടെ പൈതൃക സ്വത്താണ്. അതൊരു മുസ്ലിം ആരാധാനാലയമായി മാറ്റുന്നതെന്തിനാണ് .? വെള്ളിയാഴ്ചകളില്‍ താജ്മഹലില്‍ നടക്കുന്ന പ്രാര്‍ഥന ഒഴിവാക്കണം 'എന്ന് അഭിപ്രായപ്പെട്ടത്. മുസ്ലീങ്ങള്‍ക്ക് താാജ്മഹലില്‍ പ്രാര്‍ഥന അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവസ്തുതികള്‍ പാടാനുള്ള അനുവാദവും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വെള്ളിയാഴ്ചകളില്‍ താജ്മഹലില്‍ നിസ്‌കാരം നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു യുവ വാഹിനിയിലെ അംഗങ്ങള്‍ താജ്മഹലിനുള്ളില്‍ ശിവ സ്തുതികള്‍പാടിയതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയിരുന്നു. താജ്മഹല്‍ ശവകുടീരമാകുന്നതിനു മുമ്പ് അവ ശിവക്ഷേത്രമായിരുന്നുവെന്നും തങ്ങള്‍ക്ക് ശിവനെ സ്തുതിച്ചു പാടുവാന്‍ അധികാരമുണ്ടെന്നുമായിരുന്നു ഹിന്ദു യുവ വാഹിനിയിലെ പ്രവര്‍ത്തകര്‍ അന്ന് വാദിച്ചത്. താജ്മഹല്‍ ഒരുഹൈന്ദവ രാജാവ് നിര്‍മിച്ച ശിവക്ഷേത്രമായിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്. മാത്രമല്ല താജ്മഹല്‍ ഒരിക്കലും പ്രണയത്തിന്റെ സ്മാരകമാകില്ല. ഷാജഹാന്‍ ചക്രവര്‍ത്തി ഭാര്യ മുംതാസ് മരണപ്പെട്ടതിനു ശേഷമുള്ള നാലാം മാസം വേറെ വിവാഹം കഴിക്കുകയാണുണ്ടായതെന്നു പാണ്ഡെ പറഞ്ഞു. തങ്ങളുടെ സംഘടന മുസ്ലീം ഭരണാധികള്‍ കയ്യടക്കിയ ഹിന്ദു സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 
Other News in this category

 
 




 
Close Window