Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യപിച്ചു ലക്കില്ലാതെ ക്രൈംബ്രാഞ്ച് ഐജി ഓഫിസ് വാഹനത്തില്‍ കറങ്ങി: ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് കേസൊതുക്കി
reporter
മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ഐജിക്കെതിരെ നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് ഐജി ഐ.ജെ ജയരാജന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബെഹ്‌റ ആഭ്യന്തരവകുപ്പ് സെക്രട്ടിക്ക് കത്തു നല്‍കി.
കൊല്ലത്ത് മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ഐ.ജി ജയരാജനെയും ഡ്രൈവര്‍ സന്തോഷിനെയും കഴിഞ്ഞ ദിവസം അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഐ.ജിയുടെ ഔദ്യോഗിക വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് അടുത്ത് ചെന്ന് വിവരമന്വേഷിച്ചപ്പോഴാണ് ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. വൈദ്യപരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായി. എന്നാല്‍ ഐജിയെ ഒഴിവാക്കി ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. പിന്നീടു സന്തോഷിനെ ജാമ്യത്തില്‍ വിട്ടു. പുനലൂര്‍ ഡിവൈഎസ്പി ഓഫിസില്‍ സൂക്ഷിച്ചിരുന്ന വാഹനവും വിട്ടയച്ചു.
 
Other News in this category

 
 




 
Close Window