Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഷ്ട്രപതിയായ ശേഷം ഇതു റാംനാഥ് കോവിന്ദിന്റെ രണ്ടാമത്തെ കേരള സന്ദര്‍ശനം
reporter
കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു രാഷ്ട്രപതി.

ടെക്‌നോസിറ്റിക്കായി ഭൂമി നല്‍കിയവരുടെ കുടിശിക മാര്‍ച്ച് 31നകം നല്‍കുമെന്നും ടെക്‌നോസിറ്റിയില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. തിരുവനന്തപുരത്തു പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ പരിപാടി പള്ളിപ്പുറം ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിക്കലായിരുന്നു. തുടര്‍ന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.
 
Other News in this category

 
 




 
Close Window