Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
കായികം
  Add your Comment comment
ധോണിയെ നായകന്റെ സ്ഥാനത്തു നിന്നു പുറത്താക്കാന്‍ ശ്രമം നടന്നു: വെളിപ്പെടുത്തല്‍
reporter
മഹേന്ദ്ര സിംഗ് ധോണി നായകനായ സമയത്ത് അദ്ദഹത്തെ നായക സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ശ്രമം നടന്നിരുന്നതായും അതിനെ പരാജയപ്പെടുത്തിയത് താനാണെന്നും മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസീസ് ഇലവനിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.
അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മൊഹീന്ദര്‍ അമര്‍നാഥ് ആയിരുന്നത്രെ ധോണിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിതന്ന ഒരു നായകനെ പെട്ടെന്ന് പുറത്താക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് താന്‍ ചോദ്യം ചെയ്തതായും ഇതോടെയാണ് അമര്‍നാഥിന് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നതെന്നും ശ്രീനിവാസന്‍ പറയുന്നു.

ധോണിയുമായി ഉണ്ടായിരുന്ന അടുപ്പത്തിനെ ആരെങ്കിലും പക്ഷപാതിത്വം എന്ന് വിളിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും താന്‍ ചെയ്തത് ശരിയാണെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീനിവാസന്‍ പറയുന്നു.തന്നെ സംബന്ധിച്ച് ലോകോത്തര ക്രിക്കറ്റ് താരത്തോടുള്ള ബഹുമാനമാണ് ഈ നടപടി. അദ്ദേഹത്തിന്റെ കളിയെ വിലമതിക്കുന്നതിനൊപ്പം അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും എന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window