Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
കായികം
  Add your Comment comment
രാജസ്ഥാനെ അടിച്ചു തോല്‍പ്പിച്ച് കേരളത്തിന് അഭിമാനകരമായ വിജയം
reporter
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തുമ്പയില്‍ നടന്ന മത്സരത്തില്‍ 131 റണ്‍സിനാണ് കേരളം രാജസ്ഥാനെ കെട്ടുകെട്ടിച്ചത്. 342 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനെ കേരള ബൗളര്‍മാര്‍ 211 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.
സ്‌കോര്‍: കേരളം: 335, 250/4 രാജസ്ഥാന്‍: 243, 211
കേരളത്തിനായി അരങ്ങേറ്റ മത്സരം കളിച്ച സിജോമോന്‍ ജോസഫ് അഞ്ചുവിക്കറ്റ് വീഴ്ത്തി. 84 റണ്‍സ് വഴങ്ങിയാണ് സിജുമോന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സക്‌സേന രണ്ടും സന്ദീപ് വാര്യറും നിതീഷും അരുണ്‍ കാര്‍ത്തികും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഒരു സെഞ്ച്വറിയടക്കം 184 റണ്‍സും (79, 105) പത്തുവിക്കറ്റും നേടിയ ജലജ് സക്‌സേനയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്‌സില്‍ സക്‌സേന എട്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.
 
Other News in this category

 
 




 
Close Window